കന്നഡ വികാരത്തെ വ്രണപ്പെടുത്തി; 'ലോക'യിലെ സംഭാഷണത്തിൽ മാറ്റം വരുത്തും

ബംഗളൂരുവിനെ ‌ മയക്കുമരുന്നിന്‍റെ ഹബ്ബായി ചിത്രീകരിക്കുന്നു എന്ന വിമർശനം ലോകയ്ക്കെതിരേ കന്നഡ സിനിമാ പ്രവർത്തകർ ഉയർത്തിയിരുന്നു.
Lokah chapter 1 dialogue change

കന്നഡ വികാരത്തെ വ്രണപ്പെടുത്തി; 'ലോക'യിലെ സംഭാഷണത്തിൽ മാറ്റം വരുത്തും

Updated on

കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ലോക ചാപ്റ്റർ വൺ- ചന്ദ്രയിലെ ഒരു സംഭാഷണത്തിൽ മാറ്റം വരുത്തും. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന പുറത്തു വിട്ടിട്ടുണ്ട്. ബംഗളൂരുവിനെ ‌ മയക്കുമരുന്നിന്‍റെ ഹബ്ബായി ചിത്രീകരിക്കുന്നു എന്ന വിമർശനം ലോകയ്ക്കെതിരേ കന്നഡ സിനിമാ പ്രവർത്തകർ ഉയർത്തിയിരുന്നു.

എല്ലാത്തിനുമുപരി മനുഷ്യരുടെ വികാരങ്ങൾക്കാണ്വേഫെർ ഫിലിംസ് സ്ഥാനം നൽകുന്നത്. ഞങ്ങൾക്കുണ്ടായ വീഴ്ചയിൽ അഗാധമായി ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്നും വിഷമമുണ്ടായതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നുമാണ് പ്രസ്താവനയിലുള്ളത്.

പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചന്ദ്ര ലോക സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com