നായക വേഷത്തിൽ ലോകേഷ്; 'ഡിസി'യിൽ പ്രതിഫലം എത്ര‍?

അടുത്ത വർഷമാണ് 'ഡിസി' തിയെറ്റർ റിലീസിനൊരുങ്ങുന്നത്
lokesh kanagaraj debut movie as an actor remunaration out

ലോകേഷ് കനകരാജ്

Updated on

കൈതി, വിക്രം, ലിയോ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ ചലചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ലോകേഷിന്‍റെ ഓരോ ചിത്രത്തതിനായും കാത്തിരിക്കുന്നത്. എന്നാൽ ഇത്തവണ നായകനായി പ്രേക്ഷകരെ ഞെട്ടിക്കാനാണ് ലോകേഷിന്‍റെ തീരുമാനം.

അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന 'ഡിസി' എന്ന ചിത്രത്തിലാണ് ലോകേഷ് നായകനായെത്തുന്നത്. ചിത്രത്തിന് ലോകേഷ് വമ്പൻ പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത വർഷം തിയെറ്റർ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് 30-35 കോടി രൂപ ലോകേഷ് വാങ്ങുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ഡിസിയുടെ ടൈറ്റിൽ പോസ്റ്റർ വലിയ ചർച്ചയായിരുന്നു. ഗ‍്യാങ്സ്റ്റർ ഡ്രാമയായി പുറത്തിറങ്ങുന്ന ചിത്രത്തിൽ വാമിഖ ഖബ്ബിയാണ് നടി. ഗോദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് വാമിഖ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com