ലിയോ പ്രമോഷന് പാലക്കാട്ടെത്തിയ ലോകേഷ് കനഗരാജിന് പരുക്ക്; തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി

ലോകേഷ് എത്തിയെന്നറിഞ്ഞതോടെ സംഘാടകരുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു കൊണ്ട് ആരാധകർ ഇടിച്ചു കയറുകയായിരുന്നു. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് ആരാധകരെ നിയന്ത്രിച്ചത്.
ലോകേഷ് കനഗരാജ് പാലക്കാട് ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നു
ലോകേഷ് കനഗരാജ് പാലക്കാട് ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നു

പാലക്കാട്: വിജയ് ചിത്രം ലിയോയുടെ പ്രമോഷനായി പാലക്കാട്ടെത്തിയ സംവിധായകൻ ലോകേഷ് കനഗരാജിന് പരുക്ക്. പാലക്കാട് അരോമ തിയറ്റർ കോംപ്ലക്സിലേക്ക് ലോകേഷ് എത്തിയതറിഞ്ഞ് ആരാധകർ ഇടിച്ചു കയറുകയായിരുന്നു. അതിനിടെയാണ് ലോകേഷിന്‍റെ കാലിൽ പരുക്കേറ്റത്. ലോകേഷ് സംവിധാനം ചെയ്ത ലിയോക്ക് കേരളത്തിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ചിത്രം ഇപ്പോഴും കേരളത്തിൽ സൂപ്പർഹിറ്റായി ഓടുകയാണ്.

കേരളത്തിലെ തിയറ്ററുകൾ സന്ദർശിച്ച് പ്രേക്ഷകരുമായി ഇടപഴകുന്നതിനായാണ് ലോകേഷ് ചൊവ്വാഴ്ച കേരളത്തിലെത്തിയത്. ലോകേഷ് എത്തിയെന്നറിഞ്ഞതോടെ സംഘാടകരുടെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു കൊണ്ട് ആരാധകർ ഇടിച്ചു കയറുകയായിരുന്നു. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് ആരാധകരെ നിയന്ത്രിച്ചത്. പരുക്കേറ്റതോടെ ലോകേഷ് സംസ്ഥാനത്തെ മറ്റു പരിപാടികളെല്ലാം റദ്ദാക്കി തമിഴ്നാട്ടിലേക്ക് തിരിച്ചു പോയി. അരോമ തിയറ്ററിനു മുന്നിൽ തിങ്ങിക്കൂടിയ ആരാധകർക്കൊപ്പം എടുത്ത സെൽഫി എക്സിൽ ലോകേഷ് പങ്കു വച്ചിട്ടുണ്ട്.

സ്നേഹത്തിന് നന്ദി പറയുന്നതിനൊപ്പം പരുക്കേറ്റതിനാൽ മടങ്ങിപ്പോകേണ്ടി വന്നുവെന്നും എന്നാൽ വൈകാതെ തിരിച്ചെത്തും അതു വരെ ലിയോ ആസ്വദിക്കൂ എന്നും സംവിധായകൻ എക്സിൽ കുറിച്ചിട്ടുണ്ട്. തൃശൂരിലെ രാഗം തിയറ്റർ, എറണാകുളത്ത് കവിത തിയറ്റർ എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു ലോകേഷ് ഉദ്ദേശിച്ചിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com