"ബഹുമാനപ്പെട്ട ഠീം ഠോം, കോടതീൽ ചെന്ന് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്"; പരിഹസിച്ച് സംവിധായകൻ

അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചതിനു പിന്നാലെയാണ് പരിഹാസം
ma nishad reacted ansiba tini tom case

എം.എ. നിഷാദ് | ടിനി ടോം

Updated on

അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചതിനു പിന്നാലെ പരിഹാസവുമായി സംവിധായകൻ എം.എ. നിഷാദ്. അങ്ങയ്ക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നുവെന്നും അവിടെയെത്തി മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുതെന്നുമാണ് നിഷാദ് ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഇതൊരു നിയമോപദേശമാണെന്നും അങ്ങനെയുണ്ടായാൽ ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ടെന്നും നിഷാദ് കുറിപ്പിൽ പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റ്...

എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാൻ. താങ്കൾക്ക് കോടതിസന്ദർശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തിൽ ഒരുപദേശമെന്നോണം ഒരൂട്ടം ... കോടതീൽ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാൻ നിൽക്കരുത്.. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..

- മൂന്നു പടങ്ങളിൽ അങ്ങയെ അഭിനയിപ്പിക്കാൻ ഭാഗ്യമുണ്ടായൊരു സംവിധായകൻ..🙏🏽

logo
Metro Vaartha
www.metrovaartha.com