മച്ചാന്‍റെ മാലാഖ ഫെബ്രുവരി 27ന് എത്തും

കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
machante malakha release date
മച്ചാന്‍റെ മാലാഖ ഫെബ്രുവരി 27ന് എത്തും
Updated on

സൗബിൻ ഷാഹിറും , നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാന്‍റെ മാലാഖ എന്ന ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.ബോബൻ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിന്‍റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.

കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിരിയും ചിന്തയും നൽകുന്ന ശക്തമായ ഒരു പ്രമേയം.

ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി . ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി ,മ്പിനി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജക്സൻ ആന്‍ററെണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com