മൻസൂർ അലി ഖാന് തിരിച്ചടി; തൃഷയ്ക്കെതിരേ നൽകിയ മാനനഷ്ടക്കേസ് തള്ളി, 1 ലക്ഷം രൂപ പിഴ

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മൻസൂർ അലി ഖാൻ ഹർജി നൽകിയിരുന്നത്.
മൻസൂർ അലി ഖാൻ
മൻസൂർ അലി ഖാൻ
Updated on

ചെന്നൈ: തെന്നിന്ത്യൻ താരം തൃഷയ്ക്കെതിരേ മാനനഷ്ടക്കേസ് നൽകിയ നടൻ മൻസൂർ അലി ഖാന് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. മൽസൂർ അലിഖാന്‍റെ ഹർജി തള്ളിയ കോടതി 1 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്. തൃഷയ്ക്കു പുറമേ ഖുശ്ബു, ചിരഞ്ജീവി എന്നിവർക്കെതിരേയാണ് മൻസൂർ അലിഖാൻ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ചുവെന്നാരോപിച്ച് മാനനഷ്ടക്കേസ് നൽകിയിരുന്നത്. ജസ്റ്റിസ് എൻ. സതീഷ് കുമാറാണ് ഹർജി തള്ളിയത്.

നടൻ പ്രശസ്തിക്കു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അതു കൊണ്ടു തന്നെ ശിക്ഷയായി 1 ലക്ഷം രൂപ അഡ്യാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അടക്കണമെന്നും കോടതി ഉത്തരവിട്ടു. രണ്ടാഴ്ചക്കം പിഴ അടക്കാനാണ് കോടതി വിധി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മൻസൂർ അലി ഖാൻ ഹർജി നൽകിയിരുന്നത്.

സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടിയിരുന്നത് തൃഷയായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട ഇന്‍റർവ്യൂവിലാണ് മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരേ മോശം പരാമർശം നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com