"മരിച്ച് മണിക്കൂർ തികയ്ക്കും മുൻപേ എന്നെ ചാരമാക്കണം, മക്കൾക്ക് പോലും അലോസരമുണ്ടാകരുത്": മഹേഷ് നായർ

ബന്ധുക്കൾ പോലും തന്‍റെ മരണം ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്
mahesh nair about his funeral

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടെ ചന്തു, മഹേഷ് നായർ

Updated on

നടൻ സലിം കുമാറിന്‍റെ മരണാനന്തര ചടങ്ങുകൾ ക്യാമാറയിൽ പകർത്താൻ യൂട്യൂബ് ചാനലുകൾ തിക്കും തിരക്കും കൂട്ടിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചാനലുകാരോട് ചന്തുവിന് ശബ്ദം ഉയർത്തേണ്ട അവസ്ഥ വരെയുണ്ടായി. ഇപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മഹേഷ് നായർ. താൻ മരിച്ച് മണിക്കൂറിനുള്ളിൽ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് തന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കരുത്. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി എന്നാണ് അദ്ദേഹം പറഞ്ഞത്.

‘‘പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും.- മഹേഷ് നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങുകൾ പകർത്താനായി വലിയ തിക്കും തിരക്കുമാണ് ഉണ്ടായത്. ചടങ്ങുകൾ നടത്താൻ പോലും സാധിക്കാത്ത തിരക്കായിരുന്നു. അവസാനം ചന്തു ചാനലുകാർക്കെതിരേ ശബ്ദമുയർത്തുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ വരെ ഇതിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com