മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

സമൂഹമാധ്യമങ്ങളിലൂടെ സീമയാണ് വിവാഹചിത്രങ്ങൾ പങ്കു വച്ചത്.
Make up artist seema vineeth wedding photos

സീമ വിനീതും നിശാന്തും

Updated on

തിരുവനന്തപുരം: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ സീമയാണ് വിവാഹചിത്രങ്ങൾ പങ്കു വച്ചത്. ഭൂമിയിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് സീമ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഓഫ് വൈറ്റ് ലെഹങ്കയും പച്ചയും വെള്ളയും കലർന്ന കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളുമാണ് സീമ വിവാഹദിനത്തിലേക്കായി തെരഞ്ഞെടുത്തിരുന്നത്. ഗോൾഡൻ ത്രെഡ് വർക്കുള്ള ഷെർവാണിയാണ് വരന്‍റെ വേഷം.

'ട്രാൻസ്ജെൻഡർ യുവതിയായ സീമയ്ക്ക് സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്. ഇരുവരുമായുള്ള വിവാഹ നിശ്ചയം മുൻപേ കഴിഞ്ഞിരുന്നു. കുറച്ചു കാലം മുൻപ് പരസ്പരം പിരിയുകയാണെന്നറിയിച്ചു കൊണ്ടുള്ള ഒരു പോസ്റ്റും സീമ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com