ജിമ്മില്‍ വിയര്‍പ്പൊഴുക്കി മലൈക അറോറ; 52 വയസിലും 25ന്റെ ലുക്കില്‍ ബോളിവുഡിന്റെ സ്വന്തം ഐറ്റം ഡാന്‍സര്‍

പ്രായം വെറും അക്കമാണെന്ന് തെളിയിക്കുകയാണ് മലൈക
Malaika Arora

മലൈക അറോറ

Updated on

ബോളിവുഡിലെ ഫിറ്റ്‌നസ് ക്വീന്‍ എന്ന വിശേഷണം വീണ്ടും ശരിവെച്ച് മലൈക അറോറ. 52ാം വയസിലും തന്റെ ടോണ്‍ഡ് ഫിഗറും അതിശയിപ്പിക്കുന്ന ഫിറ്റ്‌നസ് ലെവലും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ് താരം. ജിമ്മില്‍ കഠിനമായ വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ആരാധകര്‍ക്ക് ഇടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

സ്‌റ്റൈലിഷ് ജിം ലുക്കില്‍ ആത്മവിശ്വാസത്തോടെ വ്യായാമം ചെയ്യുന്ന മലൈകയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ശരീരത്തിന്റെ സന്തുലിതാവസ്ഥയും പേശികളുടെ കരുത്തും വര്‍ധിപ്പിക്കുന്ന ഹൈ-ഇന്റന്‍സിറ്റി കോര്‍ എക്‌സര്‍സൈസുകളാണ് താരം പരിശീലിച്ചത്. പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണിതെന്നാണ് ആരാധകരുടെ പ്രതികരണം.

ഫിറ്റ്‌നസ് ഒരു ഫാഷനല്ല, ജീവിതശൈലിയാണെന്ന് പലവട്ടം പറഞ്ഞിട്ടുള്ള മലൈക, യോഗയും സ്‌ട്രെങ്ത് ട്രെയിനിങ്ങും ഒക്കെ ചേര്‍ന്ന പരിശീലനമാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഇന്നും ബോളിവുഡിലെ ഏറ്റവും ഫിറ്റ് താരങ്ങളില്‍ ഒരാളായി മലൈക തുടരുകയാണ്.

മലൈകയുടെ പുതിയ വീഡിയോ ആരാധകരെ ത്രസിപ്പിച്ചിരിക്കുകയാണ്. 'ഈ പ്രായത്തിലും ഇത്രയും ഫിറ്റ്‌നസ് എങ്ങനെ?' എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഗ്ലാമറും ഫിറ്റ്‌നസും ഒരുപോലെ നിലനിര്‍ത്തുന്ന മലൈക വീണ്ടും ആരാധകരുടെ സിരകളെ ചൂടുപിടിപ്പിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com