പുന്നാരക്കാട്ടിലെ പൂവനത്തിൽ... മലൈക്കോട്ടൈ വാലിബനിലെ ആദ്യഗാനമെത്തി |Video

ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് പാടിയിരിക്കുന്നത്
മലൈക്കോട്ടൈ വാലിബനിൽ നിന്ന്
മലൈക്കോട്ടൈ വാലിബനിൽ നിന്ന്
Updated on

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബനിലെ ആദ്യഗാനം പുറത്തു വിട്ട് അണിയറപ്രവർത്തകർ. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന സിനിമയിലെ പുന്നാരകാട്ടിലെ പൂവനത്തിൽ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നിമിഷം നേരം കൊണ്ട് പാട്ട് യുട്യൂബിൽ വൈറലായി.

ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ പി.എസ്. റഫീഖ് രചിച്ച ഗാനം ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയും ചേർന്നാണ് പാടിയിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.

മറാഠാ നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ, മണികണ്ഠൻ ആചാരി, സുചിത്ര നായർ ബംഗാളി താരം കഥ നന്ദി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലിജോ ജോലും മോഹൻലാലും ഷിബു ബേബി ജോണും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com