62-ാം വയസിലും ചെറുപ്പം; മേനകയുടെ ഫിറ്റ്നസിനു പിന്നിൽ? ആ രഹസ്യം വെളിപ്പെടുത്തി താരം

62 വയസിലെത്തിയെങ്കിലും ഇപ്പോഴും ഫിറ്റാണ് മേനക
mallu actress menaka is still fit at age 62

നടി മേനക

Updated on

50 വയസ് പിന്നിട്ടിട്ടും ഫിറ്റ്നസ് നിലനിർത്തുകയെന്നത് അത്ര നിസാര കാര‍്യമല്ല. ഈ പ്രായത്തിൽ പലരും ആരോഗ‍്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം കണ്ടെത്താറില്ല. എന്നാൽ നടി മേനക അങ്ങനെയൊരളല്ല. 62 വയസിലെത്തിയെങ്കിലും ഇപ്പോഴും താരം ഫിറ്റാണ്. അതിനു പിന്നിലെ കാരണങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ചിട്ടയായ ജീവിത രീതിക്കാണ് താൻ ഏറ്റവും കൂടുതൽ പ്രാധാന‍്യം നൽകുന്നതെന്നാണ് നടി പറയുന്നത്.

താൻ ഇപ്പോഴും യൗവനത്തോടെയിരിക്കുന്നത് ഹാപ്പിയായതുകൊണ്ടാണെന്ന് നടി പറയുന്നു. ഡയറ്റ് പിന്തുടരുന്നുണ്ടെന്നും വെജിറ്റേറിയനാണെന്നും നേരത്തെ തന്നെ ഭക്ഷണം കഴിക്കുമെന്നും പ്രഭാത ഭക്ഷണം ഏഴരയ്ക്ക് കഴിക്കുമെന്നും നടി പറഞ്ഞു. നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ‌ ഷോയിലെത്തിയപ്പോഴായിരുന്നു മേനക ഫിറ്റ്നസിന് പിന്നിലെ രഹസ‍്യം വെളിപ്പെടുത്തിയത്. പുലർച്ചെ നാലുമണിക്ക് തന്നെ എഴുന്നേൽക്കുമെന്നും തുടർന്ന് പ്രാർഥിച്ച ശേഷം യോഗ ചെയ്യുമെന്നും നടി വ‍്യക്തമാക്കി.

തന്‍റെ വീട്ടിൽ ആദ‍്യം ഉച്ച ഭക്ഷണം കഴിക്കുന്നത് താനാണെന്നും പിന്നീടാണ് മറ്റുള്ളവർ കഴിക്കുന്നതെന്നും എല്ലാവരും ലേറ്റാണെന്നും എന്നാൽ താൻ പത്രണ്ടരയ്ക്കുള്ളിൽ ഭക്ഷണം കഴിച്ചിരിക്കുമെന്നും നടി പറയുന്നു. ക്വിനോവ, ബ്രൗൺ റൈസ് തുടങ്ങിയവയാണ് കഴിക്കാറുള്ളതെന്നും അരിയാഹാരം കഴിക്കാറില്ലെന്നും നടി വെളിപ്പെടുത്തി. എണ്ണ പലഹാരങ്ങൾ കഴിക്കാറില്ലെന്നും വൈകുന്നേരം ചായയും കടിയും കഴിക്കുന്ന ശീലമില്ലെന്നും മേനക കൂട്ടിച്ചേർത്തു.

രാത്രി കിടക്കുന്നതിന് മുൻപായി ഗ്രീൻ ടീ കുടിക്കും. ഒമ്പതരയ്ക്ക് ഉറങ്ങും. ആര് ഉറങ്ങിയില്ലെങ്കിലും അതിനേ പറ്റി ആകുലപ്പെടാതെ കിടന്നുറങ്ങും. അത് എന്‍റെ ശീലമാണ്. ചില ദിവസം വൈകുന്നേരങ്ങളിൽ വാക്കിങ്ങിന് പോകും. സ്വീറ്റ്സും കഴിക്കുന്നയാളല്ല. അമ്പത് പിന്നിട്ട ശേഷമാണ് ജീവിത രീതി മാറിയത്. ഫിറ്റും ഹെൽത്തിയുമായിരിക്കുന്നത് നല്ലതാണ്. മേനക പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com