പ്രേമലുവിന് ശേഷം മമിതയും സംഗീതും ഒരുമിക്കുന്നു; ഫസ്റ്റ് ക്ലാപ് നൽകി ആന്‍റണി പെരുമ്പാവൂർ

സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Mamita and Sangeet are coming together after Premalu

പ്രേമലുവിന് ശേഷം മമിതയും സംഗീതും ഒരുമിക്കുന്നു 

Updated on

പ്രേമലുവിന് ശേഷം സംഗീത് പ്രതാപും മമിതാ ബൈജുവും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമതു ചിത്രമാണിത്. നിർമാതാവ് ആഷിക്ക് ഉസ്മാന്‍റെ പിതാവ്

ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മവും പ്രശസ്‌ത നിർമാതാവ് ആന്‍റണി പെരുമ്പാവൂർ ഫസ്റ്റ് ക്ലാപ്പും നൽകി. പൂർണമായും റൊമാന്‍റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിന്‍റെ അവതരണം.

മെട്രൊ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്‍റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്. സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ചമൻ ചാക്കോ. നസ്ലിൻ നായകനാകുന്ന മോളിവുഡ് ടൈംസ്, തരുൺ മൂർത്തി- മോഹൻലാൽ ചിത്രമായ അതിമനോഹരം എന്നിവയും ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസ് നിർമിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com