മാസ്കും തൊപ്പിയും ധരിച്ച് ബേക്കറിയിലെത്തി മമിത ബൈജു, കാസിയോ വാച്ച് കണ്ട് 'പൊക്കി' ആരാധകൻ

തിരുവനന്തപുരം പേട്ടയിലെ ബേക്കറിയിലാണ് നടി എത്തിയത്
mamitha baiju fan encounter video viral

മാസ്കും തൊപ്പിയും ധരിച്ച് ബേക്കറിയിലെത്തി മമിത ബൈജു, കാസിയോ വാച്ച് കണ്ട് 'പൊക്കി' ആരാധകർ

Updated on: 

മലയാളത്തിലെ മാത്രമല്ല തെന്നിന്ത്യയിലാകെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടി മമിത ബൈജു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മാസ്കും തൊപ്പിയും ധരിച്ച് ബേക്കറിയിൽ എത്തിയ മമിതയെ കൈയോടെ പൊക്കിയ ആരാധകന്‍റെ വിഡിയോ ആണ്. കൈയിലെ കാസിയോ വാച്ച് കണ്ടാണ് ആരാധകൻ മമിതയെ കണ്ടുപിടിച്ചത്.

തിരുവനന്തപുരം പേട്ടയിലെ ബേക്കറിയിലാണ് നടി എത്തിയത്. ബ്ലാക്ക് ടീ ഷർട്ടും ജീൻസും ധരിച്ച് സിംപിൾ ലുക്കിലാണ് നടി എത്തിയത്. തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ചിരുന്ന മമിതയെ ആർക്കും മനസിലായില്ല. എന്നാൽ ചെറിയ സംശയം തോന്നിയ യുവാവ് മമിതയാണ് എന്ന് ഉറപ്പിച്ചത് കൈയിലെ വാച്ച് കണ്ടാണ്. കാസിയോ വാച്ചിനോടുള്ള ആരാധനയെക്കുറിച്ച് മമിത അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ബേക്കറിയിൽ എത്തിയപ്പോഴും താരത്തിന്‍റെ കൈയിൽ കാസിയോ വാച്ചുണ്ടായിരുന്നു.

തുടർന്ന് യുവാവ് മമിതയാണോ എന്ന് ചോദിക്കുകയായിരുന്നു. അതെ എന്ന് നടി മറുപടി പറയുകയും ചെയ്തു. തുടർന്ന് ആരാധകൻ മമിതയ്ക്കൊപ്പം സെൽഫി എടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുമായി എത്തുന്നത്. ഡിക്റ്ററ്റീവാണോ എന്നായിരുന്നു ഒരാളുടെ കമന്‍റ്. അതിനിടെ യുവാവിനെ വിമർശിക്കുന്നവരും നിരവധിയാണ്. ആരും തിരിച്ചറിയാതിരിക്കാനാണ് മമിത മുഖം മൂടിയിരുന്നതെന്നും അയാളുടെ വ്യക്തിത്വത്തെ മാനിക്കണം എന്നാണ് കമന്‍റുകൾ