നസ്ലിൻ ഇല്ല; മമിതയും സംഗീതും ഒരുമിച്ചുള്ള ഫസ്റ്റ് ലുക്ക് പുറത്ത്

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമത്തെ ചിത്രമാണിത്.
Mamitha baiju, sangeeth pratap first look

നസ്ലിൻ ഇല്ല; മമിതയും സംഗീതും ഒരുമിച്ചുള്ള ഫസ്റ്റ് ലുക്ക് പുറത്ത്

Updated on

മമിത ബൈജുവും സംഗീത് പ്രതാപും ആദ്യമായി നായികാ നായകന്മാരാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബ്രൊമാൻസ് എന്ന സിനിമയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ഇരുപതാമത്തെ ചിത്രമാണിത്. മമിത ബൈജുവും നസ്ലിൻ ഗഫൂറും സംഗീത് പ്രതാപും പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു സൂപ്പർഹിറ്റ് ചിത്രമായിരുന്നു.

സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചില പ്രശ്നങ്ങൾ മൂലം ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. നസ്ലിൻ സിനിമയിൽ നിന്ന് പിന്മാറിയെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് മമിത- സംഗീത് ടീമിനെ ഒരുമിപ്പിച്ച് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com