കത്തിപ്പടർന്ന് മമ്മൂട്ടിയുടെ 'ടർബോ'; ഗംഭീരമെന്ന് ആരാധകർ|Video

കന്നഡ താരമായ രാജ് ബി ഷെട്ടി, തെലുങ്കു താരം സുനിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ടർബോ
ടർബോ
Updated on

മമ്മൂട്ടിയുടെ ആക്ഷൻ‌ ത്രില്ലർ ചിത്രം ടർബോ തിയെറ്ററുകളിലെത്തി. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. 70 തിൽ അധികം രാജ്യങ്ങളിലാണ് ടർബോ റിലീസ് ചെയ്തിരിക്കുന്നത്. ടർബോയുടെ ആദ്യ ഷോ കണ്ടതിനു ശേഷം നിരവധി പേരാണ് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ടർബോ കത്തിപ്പടരുകയാണ്.

വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയിൽ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.കന്നഡ താരമായ രാജ് ബി ഷെട്ടി, തെലുങ്കു താരം സുനിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന സിനിമയുടെ ആക്ഷൻ രംഗങഅങൾ വിയറ്റ്നാം ഫൈറ്റേഴ്സാണ് കൈകാര്യം ചെയ്യുന്നത്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com