ബ്രഹ്മാണ്ഡം; സൂപ്പർ ആക്ഷനുമായി മമ്മൂട്ടിയും മോഹൻലാലും, 'പേട്രിയറ്റ്' ട്രെയിലർ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്

മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റിന്‍റെ ട്രെയിലർ പുറത്ത്. ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രം എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷനിലൂടെ വ്യക്തി വിവരങ്ങൾ ചോർത്തപ്പെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മുൻ സൈനികരുടെ വേഷത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിൽ എത്തുന്നത്. ഡാനിയൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഡാനിയലിന്‍റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനായി എത്തുന്ന സുഹൃത്തായി മോഹൻലാലും വേഷമിടുന്നു.

ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. മേയ് ഒന്നിന് ചിത്രം തിയറ്ററിലെത്തും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com