

സലിം കുമാരർ, മമ്മൂട്ടി
നടൻ സലിം കുമാറിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സലിം കുമാർ ഇപ്പോൾ കരയിപ്പിക്കുകയാണ് എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം. നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം.’- മമ്മൂട്ടി കുറിച്ചു
ശനിയാഴ്ച രാത്രിയിലാണ് സലിം കുമാർ വിടപറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ഏറെ നാളായി കരൾ രോഗ ബാധിതനായിരുന്നു. പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം ഞായറാഴ്ച വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.