

മമ്മൂട്ടി
ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് പിന്തുണയേറുകയാണ്. ഇപ്പോഴിതാ വിദ്യാർഥി സമരത്തിന് പിന്തുണയറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടിയും രംഗത്തെത്തി. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
"നമ്മുടെ രാജ്യത്തിന്‍റെ ശരിക്കുള്ള നിധി യുവാക്കളാണ്. അവരുടെ ശബ്ദം കേൾക്കണം. അവരെ സംരക്ഷിക്കണം. അവരെ ശാക്തീകരിക്കണം" എന്നുമാണ് മമ്മൂട്ടി കുറിച്ചത്.
മുൻപ് മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. "ചില വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോള്‍, മറ്റു ചിലര്‍ എല്ലാം അവസാനിപ്പിക്കാന്‍ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോള്‍ എന്‍റെ ഹൃദയം കൂടുതല്‍ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.