

ലോ ആൻഡ് ഓർഡർ
രഞ്ജിത് സംവിധാനം ചെയ്യുന്ന മാസ് എന്‍റർടെയ്നർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു പേരിട്ടു. നടൻ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ എ.ജി. പ്രേമചന്ദ്രനും മഹ സുബൈറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഉദയ്കൃഷ്‌ണയാണ് രചന നിർവഹിച്ചിരിക്കുന്നത്. വൻമുതൽമുടക്കിൽ തൊണ്ണൂറ് ദിവസത്തോളം വ്യത്യസ്ത ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കി. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അഭിനേതാക്കളുടെ നിരയിൽ നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് വർമയും അഭിരാമിയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ. ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ. എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.