മണിയൻപിള്ള രാജുവിന്‍റെ മകന്‍റെ കാർ കെഎസ്ആർ‌ടിസി ബസ്സുമായി കൂട്ടിയിടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സിനിമ പ്രമോഷനു പോകുന്നതിനിടെ നിരഞ്ജ് സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു
Maniyanpillai raju's son niranj maniyanpillai raju met with accident

മണിയൻപിള്ള രാജുവിന്‍റെ മകന്‍റെ കാർ കെഎസ്ആർ‌ടിസി ബസ്സുമായി കൂട്ടിയിടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Updated on

നടൻ മണിയൻപിള്ള രാജുവിന്‍റെ വാഹനം അപകടത്തിൽപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ മണിയൻപിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടിരിക്കുകയാണ്. സിനിമ പ്രമോഷനു പോകുന്നതിനിടെ നിരഞ്ജ് സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

പുതിയ ചിത്രമായ മസ്തിഷ്കമരണത്തിന്‍റെ പ്രമോഷൻ പരിപാടിക്കായി പോകുന്നതിനിടെയാണ് നിരഞ്ജ് ഉൾപ്പടെയുള്ള താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അപകടവിവരം നിരഞ്ജ് തന്നെയാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്.

"വന്ന വഴിക്ക് വണ്ടി ഒന്ന് തട്ടി. എനിക്ക് കുഴപ്പം ഒന്നും ഇല്ല, വണ്ടിക്ക് നന്നായിട്ട് പ്രശ്നമുണ്ട്. ഞങ്ങളുടെ വണ്ടിയിൽ വന്നിടിച്ചത് ഒരു കെഎസ്ആർടിസി ബസ് ആണ്. വളവ് തിരിഞ്ഞപ്പോൾ ബസ് വന്നു ഇടിക്കുകയായിരുന്നു. കുഴപ്പം ഒന്നും ഇല്ല.'- നിരഞ്ജ് പറഞ്ഞു.

ഫെബ്രുവരി ആറിനാണ് മണിയൻപിള്ള രാജുവിന്‍റെ വാഹനം അപകടത്തിൽ‌പ്പെട്ടത്. ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽവെച്ച് താരം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയത് വലിയ ചർച്ചയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com