"കല്യാണം കഴിക്കുകയായിരുന്നു ജീവിതലക്ഷ്യം, ഒരാളിൽ അടിമപ്പെട്ട് ജീവിക്കാൻ ആഗ്രഹിച്ചു": മഞ്ജു പത്രോസ്

സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചുള്ള മഞ്ജു പത്രോസിന്‍റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്
manju pathrose about marriage

മഞ്ജു പത്രോസ്

Updated on

തന്‍റെ നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലേക്ക് എത്തിയ താരം തുടർന്ന് ബിഗ് സ്ക്രീനിൽ തന്‍റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. അടുത്തിടെ ഭർത്താവ് സുനിച്ചനേക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഭർത്താവുമായി ഇപ്പോൾ ബന്ധമില്ലെന്നും വേർപിരിഞ്ഞാണ് കഴിയുന്നത് എന്നുമാണ് മഞ്ജു വ്യക്തമാക്കിയത്. സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്‍റെ ആവശ്യകതയേക്കുറിച്ചുള്ള മഞ്ജു പത്രോസിന്‍റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

കല്യാണം കഴിക്കുക എന്നതായിരുന്നു തന്‍റെ ജീവിതലക്ഷ്യം എന്നാണ് മഞ്ജു പറയുന്നത്. ''ഞാൻ ബിഎഡ് വരെ പഠിച്ച ആളാണ്. പക്ഷ, ജോലിക്കൊന്നും ഞാൻ ശ്രമിച്ചില്ല. കല്യാണം കഴിച്ച് കുഞ്ഞൊക്കെയായി ജീവിക്കണം എന്നായിരുന്നു ആഗ്രഹം. ജീവിത ലക്ഷ്യം തന്നെ കല്യാണം കഴിക്കുക എന്നതായിരുന്നു. ഞാനൊക്കെ വളർന്ന് വന്ന സാഹചര്യത്തിന്‍റേതായിരിക്കും. അഞ്ച് കൊല്ലങ്ങൾക്ക് മുമ്പുള്ള എന്‍റെ ശരികൾ ഇന്ന് ശരിയല്ല. പത്ത് കൊല്ലം മുമ്പ് വിചാരിച്ചത് ഞാൻ പൂർണമായും ഒരാളിൽ അടിമപ്പെട്ട് ജീവിക്കണം, എന്‍റെ ആൾ പറയുന്നത് മാത്രമാണ് എന്‍റെ വാക്ക്, അയാളില്ലാതെ ഭക്ഷണം കഴിക്കാൻ പാടില്ല എന്നൊക്കെയാണ്. അതിൽ നിന്നൊക്കെ ഞാൻ മാറി.''-

ഒരു ജോലിയുടെ പ്രസക്തി എന്താണെന്നും നമ്മുടെ കയ്യിൽ പത്ത് രൂപയുണ്ടെങ്കിൽ അതിന്റെ ബലം എന്താണെന്നും പിന്നീടാണ് മനസിലായത്. ഞാനെന്നെ സ്നേഹിച്ചപ്പോഴാണ് എനിക്കെല്ലാവരോ‌ടും സ്നേഹം തോന്നിയത്. മുമ്പ് ഞാൻ എല്ലാവരെയും ആശ്രയിച്ച് ജീവിക്കുമായിരുന്നു. എനിക്കാരുമില്ലെന്ന് ചിന്തിക്കുമായിരുന്നു. ഇന്ന് എനിക്ക് ആരുമില്ലെങ്കിലും കുഴപ്പമില്ല. എനിക്കെന്നെ സ്നേഹിക്കുന്ന വളരെ കുറച്ചാളുകൾ മതി. വലിയൊരു തിരിച്ചറിവാണത്. ആണായാലും പെണ്ണായാലും സ്വന്തം കാലിൽ നിൽക്കണം. അവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം.- മഞ്ജു പത്രോസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com