മഞ്ജു വാര‍്യരുടെ ആക്ഷൻ ചിത്രം; മിസ്റ്റർ എക്സിന് മികച്ച അഭിപ്രായം ലഭിച്ചിട്ടും ബോക്സ് ഓഫിസിൽ നിരാശ

1.36 കോടി രൂപ മാത്രമെ ചിത്രത്തിന് ഇതുവരെ നേടാനായുള്ളൂ
manju warrier, arya starring action thriller box office collection  update

മഞ്ജു വാര‍്യരുടെ ആക്ഷൻ ചിത്രം; മിസ്റ്റർ എക്സിന് മികച്ച അഭിപ്രായം ലഭിച്ചിട്ടും ബോക്സ് ഓഫിസിൽ നിരാശ

Updated on

സ്പൈ ആക്ഷന്‍ ത്രില്ലർ ഴോണറിൽ ഏപ്രിൽ 17ന് തിയെറ്ററിലെത്തിയ ചിത്രമാണ് മിസ്റ്റർ എക്സ്. മനു ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം മഞ്ജു വാര‍്യർ, അതുല‍്യ രവി, അനഘ രവി, ആര‍്യ, ശരത് കുമാർ, ഗൗതം കാർത്തിക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നതെങ്കിലും കളക്ഷനിൽ അത് കാണാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ‍്യക്തമാകുന്നത്.

ചിത്രത്തിന് കുറഞ്ഞ ഷോകൾ മാത്രമാണുള്ളത്. ഇതാണ് കളക്ഷനെ ബാധിച്ചതെന്നാണ് വിവരം. 2892 ഷോകളിൽ നിന്നും 1.36 കോടി രൂപ മാത്രമെ ചിത്രത്തിന് ഇതുവരെ നേടാനായുള്ളൂ. വിഷ്ണു വിശാൽ നായകനായി എത്തിയ എഫ്ഐആർ എന്ന ചിത്രത്തിന് ശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മിസ്റ്റർ എക്സ്.

logo
Metro Vaartha
www.metrovaartha.com