ഡാർക് ഹ്യൂമർ 'മരണമാസു'മായി ബേസിൽ

സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി, എന്നിവർ ഒന്നിച്ചുള്ളതാണ് സെക്കന്‍റ് ലുക്ക് പോസ്റ്റർ.
Marana mass  basil film second look poster

ഡാർക് ഹ്യൂമർ 'മരണമാസു'മായി ബേസിൽ

Updated on

ബേസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മരണമാസിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു. ബേസിലിന്‍റെ പുതിയ രൂപവും ഭാവവും നൽകിയായിരുന്നു ഈ പോസ്റ്റർ. ബേസിലിനോടൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, നായിക അനിഷ്മ അനിൽകുമാർ യുവനിരയിലെ ശ്രദ്ധേയനായ സിജു സണ്ണി, എന്നിവർ ഒന്നിച്ചുള്ളതാണ് സെക്കന്‍റ് ലുക്ക് പോസ്റ്റർ. ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ

ബാബു ആന്‍റണി, പുലിയാനം പൗലോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു. റാഫേൽ പ്രൊഡക്ഷൻസ്, ടൊവിനോ തോമസ്, പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് പ്രൊഡക്ഷൻസ്, എന്നീ ബാനറുകളിൽ , ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ. തൻസീർ സലാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.,

സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ - - മൊഹ്സിൻ പെരാരി, സംഗീതം - ജയ് ഉണ്ണിത്താൻ. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായി ചിത്രീകരണം പൂർത്തിയായ സിനിമ പ്രദർശനത്തിനൊരുങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com