വിഷു കളറാക്കാൻ 'മരണമാസ്'; ഏപ്രിൽ 10ന് റിലീസ്

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിന്‍റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്.
maranamass release on april 8th

വിഷു കളറാക്കാൻ 'മരണമാസ്'; ഏപ്രിൽ 10ന് റിലീസ്

Updated on

നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കേരളത്തെ നടുക്കിയ സീരിയൽ കില്ലറിന്‍റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുക യാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ . ടൊവിനോ തോമസ് പ്രൊഡക്ഷൻസ്', റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം, എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

വിഷു- ഈസ്റ്റർ ആഘോഷങ്ങൾക്ക് പിൻബലമേകി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തും. ഗോകുൽനാഥാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിന്‍റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്. യൂത്തിന്‍റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യാനുഭവം തന്നെയായിരിക്കും. സുരേഷ് കൃഷ്ണ, ബാബു ആന്‍റണി,, സിജു സണ്ണി, രാജേഷ് മാധവൻ, പുലിയാനം പൗലോസ് എന്നിവരും പ്രധാന താരങ്ങളാണ്. അനിഷ്മ അനിൽകുമാറാണ് നായിക. സിജു സണ്ണിയുടെ കഥക്ക് സിജു സണ്ണിയും, ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ - മൊഹ്സിൻ പെരാരി

സംഗീതം - ജയ് ഉണ്ണിത്താൻ. ഛായാഗ്രഹണം - നീരജ് രവി. എഡിറ്റിംഗ് - ചമനം ചാക്കോ ' കൊച്ചിയിലുപരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com