‘ഗ്യാസ്’ പോയത് നമ്മടെയാ, പോസ്റ്റുമായി മീനാക്ഷി: ഡാൻസോ പാട്ടോ മതി, ബുദ്ധിജീവി ചമയേണ്ടെന്ന് വിമർശനം, ചുട്ടമറുപടി

മീനാക്ഷി പങ്കുവച്ചത് പുതിയ സിലിണ്ടറിന്റെ ചിത്രമാണെന്നും ഇങ്ങനെയൊരു പോസ്റ്റ് പങ്കുവയ്ക്കുമ്പോൾ കാലിക്കുറ്റിയെങ്കിലും ഉപയോഗിക്കാമായിരുന്നുവെന്നും വിമർശനം ഉണ്ടായി
meenakshi's facebook about gas cylinder shortage

‘ഗ്യാസ്’ പോയത് നമ്മടെയാ, പോസ്റ്റുമായി മീനാക്ഷി: ഡാൻസോ പാട്ടോ മതി, ബുദ്ധിജീവി ചമയേണ്ടെന്ന് വിമർശനം, ചുട്ടമറുപടി

Updated on

പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ രാജ്യത്ത് പാചകവാതക സിലിണ്ടറുകൾക്ക് വലിയ ക്ഷാമം നേരിടുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി മീനാക്ഷിയുടെ പോസ്റ്റാണ്. ഗ്യാസ് കുറ്റിയുമായി നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്.

‘ഗ്യാസ്’ പോയത് നമ്മടെയാ. യുദ്ധം പശ്ചിമേഷ്യേലാണേലും. (യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല....)- എന്നായിരുന്നു മീനാക്ഷിയുടെ കുറിപ്പ്. പിന്നാലെ മീനാക്ഷിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ കമന്‍റുമായി എത്തുകയായിരുന്നു. വിമർശകർക്ക് ചുട്ടമറുപടി നൽകാനും നടി മടിച്ചില്ല.

ഡാൻസും പാട്ടും അറിയുമെങ്കിൽ അത് കാണിക്കെന്നും ബുദ്ധിജീവി ചമയേണ്ടെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. അതിന് ‘ശരി പണ്ഡിതാ’ എന്നായിരുന്നു മീനാക്ഷിയുടെ കമന്‍റ്. ഒരു യുദ്ധം വന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എല്ലാം എല്ലായിടത്തും ഉണ്ടാകും സ്വാഭാവികം അപ്പഴും അവൾക്ക് അവളുടെ ഗ്യാസ്. നിന്റെ അപ്പനപൂപ്പൻമാർ ഗ്യാസിലാണോ ജീവിച്ചേ. ഒന്ന് പെടക്കാതെ കൊച്ചേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. ഇതിനുള്ള മീനാക്ഷിയുടെ മറുപടി ‘ഗ്യാസ് ട്രബിൾ ഉള്ള കാര്യം അറിഞ്ഞില്ല ക്ഷമി’ എന്നായിരുന്നു.

മീനാക്ഷി പങ്കുവച്ചത് പുതിയ സിലിണ്ടറിന്റെ ചിത്രമാണെന്നും ഇങ്ങനെയൊരു പോസ്റ്റ് പങ്കുവയ്ക്കുമ്പോൾ കാലിക്കുറ്റിയെങ്കിലും ഉപയോഗിക്കാമായിരുന്നുവെന്നും വിമർശനം ഉണ്ടായി. ‘‘മിസ്റ്റർ അനൂപ്, മകളെ എത്രയും വേഗം നല്ലൊരു മന:ശാസ്ത്രജ്ഞനെ കാണിക്കുക. കുട്ടിയുടെ കിളി പോയിക്കിടക്കുകയാണോ എന്നൊരു സംശയം. ഒന്നാമത് ആ കൊച്ചിന്‍റെ കയ്യിലിരിക്കുന്നത് നിറച്ച കുറ്റിയാണ്. എന്നായിരുന്നു കമന്‍റ്.

വിമർശനങ്ങൾ കടുത്തതോടെവിശദീകരണവുമായി മീനാക്ഷി രംഗത്തെത്തി.

ഗ്യാസ് ... കത്തുമ്പോൾ...

ചില രാജ്യ കാര്യങ്ങളും പറയേണ്ടതുണ്ട് എന്നു തോന്നുന്നു...

കഴിഞ്ഞ എൻ്റെ പോസ്റ്റിൽ ഗ്യാസ് ക്ഷാമത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു ..അതു വഴി യുദ്ധഭീകരത എന്ന ഒന്നിനെപ്പറ്റിയാണ് പറഞ്ഞിരുന്നത് .. ചിലയിടങ്ങളിലും .. ചില കമൻ്റുകളിലും രാജ്യത്തിനെതിരായോ... നമ്മുടെ ഭരണാധികാരികൾക്കെതിരായോ ഒക്കെ എന്ന രീതിയിൽ കാണുന്നു ... സത്യത്തിൽ അത് തെറ്റാണ് യാതൊരു വിധ രാഷ്ട്രീയവും കലർന്ന ഒരു പോസ്റ്റുമല്ല അത്.. ഇവിടെ ഞാൻ യുദ്ധം അതിൽ നേരിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല നിഷ്പക്ഷമായി നില്ക്കുന്ന നമ്മുടെ രാജ്യത്തെപ്പോലുള്ള രാജ്യങ്ങളേയും പെട്ടെന്ന് ബാധിക്കും അതായത് യുദ്ധാവസ്ഥ ലോകം മുഴുവൻ മോശമാക്കുന്നു... എന്നാണ് ഞാൻ അർത്ഥമാക്കിയിട്ടുള്ളത് ... നമ്മുടെ രാജ്യത്തിനോ .. ഭരണ കർത്താക്കൾക്കോ ഈ യുദ്ധത്തിൽ എന്തു പങ്കാണുള്ളത് .. ഞാൻ മനസ്സിലാക്കുന്നത് നമ്മുടെ രാജ്യം ഈ യുദ്ധം നടന്നു തുടങ്ങി കഴിഞ്ഞ് പറ്റാവുന്ന ക്രമീകരണങ്ങൾ.. നിയന്ത്രണങ്ങൾ തുടങ്ങിയവ എല്ലാ മേഖലയിലും വരുത്തിക്കൊണ്ടാണിരിക്കുന്നതെന്നാണ് .. അത് നമ്മുടെ അടുക്കളയെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും ... അപ്പോൾ ഇന്നലെ 'ഗ്യാസ് പോയി ഇന്ന് ഗ്യാസുണ്ട്' എന്നു പറഞ്ഞ പോലെയും തോന്നാം ഒരിക്കൽ കൂടി പറയട്ടെ ഈ ആധുനിക യുഗത്തിൽ ലോകത്തെവിടെ നടക്കുന്ന അത്യാധുനിക യുദ്ധങ്ങളും ഒട്ടും താമസിയാതെ ലോകത്തിൻ്റെ ഏതു കോണിലും ബാധിക്കും എന്ന അവസ്ഥയാണുള്ളത് അത് സൂചിപ്പിക്കാനുള്ള രീതിയിലാണ് ഗ്യാസിനെക്കുറിച്ച് പറഞ്ഞിരുന്നത് ... ഈ സമയം പശ്ചിമേഷ്യയിൽ യുദ്ധം എന്ന അവസ്ഥയിൽ നമ്മുടെ രാജ്യവും ഒരു മോശം കാലം അഭിമുഖീകരിക്കുന്ന സമയമാണ് ... ഈ സമയം പാനിക് സിറ്റുവേഷൻ എന്നല്ല .. ജാഗ്രത എന്നതാണാവശ്യം എന്നതും ശരിയാണ് ... ഞാൻ എന്നും ... എപ്പോഴും .. എൻ്റെ രാജ്യത്തിനൊപ്പം തന്നെയാണ് ... നമ്മുടെ മുറ്റത്ത് മിസൈലോ .. വെടിയുണ്ടയോ വീഴുന്നില്ല എന്നതിനാൽ യുദ്ധം നമ്മെ ബാധിക്കുന്നില്ല എന്നല്ല യുദ്ധങ്ങൾ അതിൽ നേരിട്ടു പങ്കെടുക്കാത്ത രാജ്യങ്ങളെപ്പോലും പിന്നോട്ടടിക്കുന്നുവെന്ന സാധാരണ നിലയുമായിക്കഴിഞ്ഞിരിക്കുന്നു.. ലോകത്ത് യുദ്ധങ്ങൾ ഇല്ലാതാവട്ടെ .. യുദ്ധത്തിനായി മുടക്കുന്ന പണം മാനവരാശിയുടെ ഉന്നമനത്തിനായി മുടക്കുന്ന ഒരു ആധുനിക ലോകവും പുലരട്ടെ എന്നാഗ്രഹിക്കുന്നു .... സ്നേഹപൂർവ്വം മീനാക്ഷി:

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com