

പുതിയ പങ്കാളിക്കൊപ്പമുള്ള ഫോട്ടോ പങ്കു വച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
പുതിയ പങ്കാളിക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച് ഇനഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. മേഘ രാത്രിയിൽ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു ശേഷം ആദ്യമായാണ് മേഘ പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കു വക്കുന്നത്. ബസ് കണ്ടക്റ്റർ ആയിരുന്ന അനൂപിനൊപ്പമാണ് മേഘ ഇറങ്ങിപ്പോയത്. സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു ശേഷം മേഘ രണ്ടു പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.
അതിൽ ഒന്ന് അച്ഛന്‍റെ വീട്ടിൽ എന്ന ക്യാപ്ഷനോടെയുള്ള ചിത്രമായിരുന്നു. അതോടെ മേഘ വീണ്ടും വീട്ടിലേക്ക് തിരിച്ചു വന്നുവെന്ന മട്ടിലുള്ള അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ താൻ അനൂപിനൊപ്പം ഇറങ്ങിപ്പോയി എന്നത് സത്യമാണെന്നും അതിനു കാരണങ്ങളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് മേഘ മറ്റൊരു പോസ്റ്റ് പങ്കു വച്ചു.
ഒരാൾക്കൊപ്പം ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാനല്ല എന്നും ഇറങ്ങി വരേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പരസ്പരം കുറ്റം പറയില്ലെന്ന് തങ്ങൾ തമ്മിൽ കരാറുണ്ടെന്നും മേഘ വ്യക്തമാക്കിയിരുന്നു. അവരുടെ വീട്ടിൽ നിന്ന് സ്വർണമോ മറ്റൊരു വസ്തുവോ താൻ എടുത്തിട്ടില്ലെന്നും തന്‍റേതായ വസ്തുക്കൾ മാത്രമാണ് കൊണ്ടു പോയതെന്നും മേഘ സ്റ്റോറിയിലൂടെ പറഞ്ഞു. സംഭവത്തിനു ശേഷം അഖിൽ എൻആർഡിയും പുതിയ റീലുമായി ഇൻസ്റ്റയിൽ എത്തിയിരുന്നു.എന്നാൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞിട്ടില്ല.