മേഘാലയ ഹണിമൂൺ കൊലപാതകം സിനിമയാകുന്നു; അനുവാദം നൽകി ഇരയുടെ സഹോദരൻ

എസ്.പി. നിമ്പാവത് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
Meghalaya murder case will be film

മേഘാലയ ഹണിമൂൺ കൊലപാതകം സിനിമയാകുന്നു; അനുവാദം നൽകി രാജായുടെ സഹോദരൻ

Updated on

ഷില്ലോങ്: മേഘാലയയിലെ ഹണിമൂൺ കൊലക്കേസ് സിനിമയാകുന്നു. ഇന്ദോർ സ്വദേശിയായ രാജാ രഘുവംശിയാണ് മേഘാലയയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ രഘുവംശിയുടെ ഭാര്യ സോനം, കാമുകൻ രാജ് കുശ്വാഹ എന്നിവർ വിചാരണ നേരിടുകയാണ്. കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ സഹോദരൻ സച്ചിൻ രഘുവംശിയുടെ അനുവാദത്തോടെ എസ്.പി. നിമ്പാവത് സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. രഘുവംശിയുടെയും സോനത്തിന്‍റെയും വിവാഹം ഉൾപ്പെടെ സിനിമയുടെ ഭാഗമാകും.

കൊലക്കേസ് സിനിമയാക്കാൻ അനുവാദം നൽകിയിട്ടുണ്ടെന്നും അല്ലാത്ത പക്ഷം ജനങ്ങൾക്ക് ആരാണ് ശരി ആരാണ് തെറ്റ് എന്നു തിരിച്ചറിയാൻ സാധിക്കാതെ വരുമെന്നും സച്ചിൻ രഘുവംശി പറയുന്നു. ഇത്തരത്തിലുള്ള ചതികൾ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് കൊലക്കേസ് സിനിമയാക്കുന്നതെന്ന് സംവിധായകൻ നിമ്പാവത്. ചിത്രത്തിന്‍റെ മിക്ക ഭാഗങ്ങളും ഇന്ദോറിൽ തന്നെയായിരിക്കും ചിത്രീകരിക്കുക. 20 ശതമാനം ഭാഗം മാത്രം മേഘാലയയിൽ ചിത്രീകരിക്കും.

ഇന്ദോറിലെ വ്യവസായിയായിരുന്ന രാജാ രഘുവംശിയെ വിവാഹം കഴിഞ്ഞ് പതിമൂന്നാം നാളാണ് ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്.

ഹണിമൂണിനായി മേഘാലയയിലേക്ക് എത്തിച്ച ശേഷം ക്വൊട്ടേഷൻ കൊടുത്തായിരുന്നു കൊലപാതകം. രഘുവംശിയെ കാണാതായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലക്കേസിന്‍റെ ചുരുളഴിഞ്ഞത്. അധികം വൈകാതെ സോനമാണ് കൊലയ്ക്കു പുറകിൽ എന്ന് വ്യക്തമായി. വാടക കൊലയാളികൾ ഉൾപ്പെടെ 8 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com