

മന്ത്രി ഷിബു ബേബി ജോണും മോഹൻലാലും
സോഷ‍്യൽ മീഡിയയിൽ ഇപ്പോൾ 80കളിലെ ലുക്കാണ് ട്രെൻഡ്. സിനിമാ മേഖലയിലുള്ളവർ അടക്കം നിരവിധി പേർ ഇപ്പോൾ ഈ ട്രെൻഡിന് പുറകെയാണ്. 80കളിൽ എങ്ങനെയായിരിക്കുമെന്ന് അറിയാൻ ചാറ്റ് ജിപിടിയെയാണ് ഇവർ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഈ അവസരത്തിൽ 90കളിലെ പഴയ ചിത്രം പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ഷിബു ബേബി ജോൺ.
പെട്ടെന്ന് നോക്കിയാൽ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ചെയ്തെടുത്ത ചിത്രമാണിതെന്ന് തോന്നാമെങ്കിലും ഇത് റിയൽ ചിത്രമാണെന്നാണ് മന്ത്രിയുടെ ക‍്യാപ്ഷനിൽ വ‍്യക്തമാക്കിയിട്ടുള്ളത്. കംപ്ലീറ്റ് ആക്റ്റർ മോഹൻലാലിനൊപ്പമുള്ള പഴയ ചിത്രമാണ് മന്ത്രി പങ്കുവച്ചത്. ട്രെൻഡിനൊപ്പം നീങ്ങാൻ തങ്ങൾക്ക് എഐയുടെ പുറകേ പോകേണ്ട കാര‍്യമില്ലെന്നും താനും ലാലുമൊക്കെ പണ്ടെ ട്രെൻഡിയാണെന്നുമാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം എഴുതിയിരിക്കുന്നത്.
റെട്രൊ ലുക്കിലുള്ള പ്രിന്‍റഡ് ഷർട്ടും വെളുത്ത പാന്‍റ്സും കൂളിങ് ഗ്ലാസും ധരിച്ച് കിടിലൻ ലുക്കിൽ നിൽക്കുന്ന മന്ത്രിയുടെ തോളത്ത് കൈവച്ച് മുഖത്തേക്ക് നോക്കി നിൽക്കുന്ന രീതിയിലാണ് മോഹൻലാൽ ചിത്രത്തിൽ പോസ് ചെയ്തിരിക്കുന്നത്. നീല സ്ട്രൈപ് ഷർട്ടും നീല കറുപ്പ് പാന്‍റ്സുമാണ് ലാലേട്ടൻ ധരിച്ചിരിക്കുന്നത്.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്നും
ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് AI യ്ക്ക് പുറകേ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ..
ഇതാ ഒരു റിയൽ 90's ട്രെൻഡ്...