"ബെഡ്റൂം സീനിൽ പോലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കാവൂ, അഭിനയം മുഖത്ത് മാത്രം മതി എന്നാണ് തിട്ടൂരം"; 'മിസ'യെ പിന്തുണച്ച് ലാലി

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച മിസ എന്ന നാടകത്തിനെതിരേ നടക്കുന്ന വിമർശനങ്ങളിലാണ് നടിയുടെ പ്രതികരണം
misa play dyfi cyber attack actress lali pm support chinns chilanka

ലാലി പി.എം.

Updated on

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച മിസ എന്ന നാടകത്തിനെതിരേ നടക്കുന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി നടി ലാലി പി.എം. ഇങ്ങനെയൊരു നാടകം സ്റ്റേജിൽ കാണിക്കാൻ ധൈര്യം കാണിച്ച നാടകത്തിന്‍റെ അണിയറ പ്രവർത്തകർക്കും ഡിവൈഎഫ്ഐ‍യ്ക്കും അഭിനന്ദനങ്ങളെന്നാണ് ലാലി ഫെയ്സ് ബുക്കിൽ കുറിച്ചത്.

ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ലെന്നും മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്‍റെ തിട്ടൂരമെന്നും ലാലി കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

എത്ര ഒടിടി പ്ലാറ്റ്ഫോമുകൾ വന്നിട്ടും കാര്യമില്ല. ഒരു കഥയും അതിലെ കഥാസന്ദർഭങ്ങളും ആവശ്യപ്പെടുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ ഇവിടുത്തെ സദാചാര സമൂഹം സമ്മതിക്കില്ല. നമ്മൾ ബെഡ്റൂം സീനിൽ പോലും മുഴുവൻ വസ്ത്രവും ഇട്ടേ അഭിനയിക്കൂ. അഭിനയം ഒക്കെ മുഖത്ത് മാത്രം മതി എന്നതാണ് സമൂഹത്തിന്‍റെ തിട്ടൂരം....

ഇങ്ങനെയൊരു നാടകം സ്റ്റേജിൽ കാണിക്കാൻ ധൈര്യം കാണിച്ച നാടകത്തിന്‍റെ അണിയറ പ്രവർത്തകർക്കും DYFI ക്കും അഭിവാദ്യങ്ങൾ.

logo
Metro Vaartha
www.metrovaartha.com