'എമ്പുരാൻ കാണണം'; സ്വന്തം പെട്രോൾ പമ്പിന് അവധിയും പ്രഖ്യാപിച്ച് ജീവനക്കാർക്ക് ടിക്കറ്റും ബുക്ക് ചെയ്ത് 'ലാലേട്ടൻ ഫാൻ'

രണ്ട് വർഷമായി പമ്പ് പ്രവർത്തനമാരംഭിച്ചിട്ട്. ഇതാദ്യമായാണ് അടച്ചിടാൻ പോകുന്നതെന്ന് അശ്വിൻ.
Mohan lal fan announced holiday for his own petrol pump for Empuran fans show

'എമ്പുരാൻ കാണണം'; സ്വന്തം പെട്രോൾ പമ്പിന് അവധിയും പ്രഖ്യാപിച്ച് ജീവനക്കാർക്ക് ടിക്കറ്റും ബുക്ക് ചെയ്ത് 'ലാലേട്ടൻ ഫാൻ'

Updated on

വെഞ്ഞാറമൂട്: എമ്പുരാൻ റിലീസ് ദിനത്തിൽ ലീവ് ചോദിച്ച് നിരാശരായ നിരവധി പേരുണ്ടാകും നമ്മുടെ കൂട്ടത്തിൽ പക്ഷേ എമ്പുരാൻ റിലീസ് ദിനത്തിൽ ജീവനക്കാർക്കെല്ലാം അവധി നൽകിയിരിക്കുകയാണ് തിരുവനന്തപുരത്തെ പെട്രോൾ പമ്പ് ഉടമയായ ലാലേട്ടൻ ഫാൻ. പിരപ്പൻരകോട് നയര പെട്രോൾ പമ്പ് ഉടമ അശ്വിനാണ് എമ്പുരാൻ റിലീസ് ദിനത്തിൽ പെട്രോൾ പമ്പ് പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

കുട്ടിക്കാലം മുതലേ മോഹൻലാൽ ഫാനാണ് അശ്വിൻ. മോഹൻലാൽ ചിത്രങ്ങളെല്ലാം റിലീസ് ദിനത്തിൽ കാണുന്നതാണ് പതിവ്. എമ്പുരാന്‍റെ ഫാൻസ് ഷോ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇക്കാര്യം പെട്രോൾ പമ്പിലെ ജീവനക്കാരുമായി സംസാരിച്ചപ്പോഴാണ് അവരും സിനിമ കാണാൻ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയത്.

അതോടെ 10 ജീവനക്കാർക്കും ഫാൻസ് ഷോ ടിക്കറ്റ് ബുക്ക് ചെയ്ത് പെട്രോൾ പമ്പിന് ഉച്ച മുതൽ അവധിയും പ്രഖ്യാപിച്ചുവെന്ന് അശ്വിൻ. രണ്ട് വർഷമായി പമ്പ് പ്രവർത്തനമാരംഭിച്ചിട്ട്. ഇതാദ്യമായാണ് അടച്ചിടാൻ പോകുന്നതെന്ന് അശ്വിൻ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com