Entertainment
ചില കഥകൾ തുടരാനുള്ളതാണ്; ഈ കോമ്പോ അന്നും ഇന്നും വൈറലാണ് മോനെ | VIDEO
മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്
മലയാളികളുടെ ഇഷ്ട ജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന തുടരും സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. തരുണ്‍ മൂര്‍ത്തി സംവിധാനം നിർവഹിക്കുന്ന 'തുടരും' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വർഷങ്ങൾക്കുശേഷം ബിഗ് സ്‌ക്രീനിൽ ഒരുമിച്ചെത്തുന്നത്. മോഹന്‍ലാലും ശോഭനയും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 'ചില കഥകള്‍ തുടരാനുള്ളതാണ്' എന്ന അടിക്കുറിപ്പോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.മോഹൻലാലും ശോഭനയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.