സ്റ്റൈലിഷായി സുചിത്ര, ഭാര്യയുടെ 60ാം പിറന്നാൾ സിംഗപ്പൂരിൽ ആഘോഷിച്ച് മോഹൻലാൽ

ആന്‍റണി പെരുമ്പാവൂരിന്‍റെ ഭാര്യ ശാന്തിയാണ് പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Mohanlal celebrates wife Suchitra’s 60th birthday in Singapore

മോഹൻലാലും സുചിത്രയും

Updated on

കഴിഞ്ഞ ദിവസമാണ് നടൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മനോഹരമായ കുറിപ്പ് പങ്കുവച്ചത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ്. സുചിത്രയുടെ 60ാം പിറന്നാൾ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് വലിയ രീതിയിൽ ആഘോഷമാക്കുകയായിരുന്നു. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ ഭാര്യ ശാന്തി ആന്‍റണിയാണ് പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷത്തിന്‍റെ ചിത്രങ്ങൾ ശാന്തി വിഡിയോ രൂപത്തിൽ പോസ്റ്റ് ചെയ്തത്. 60 എന്ന് എഴുതിയ പിറന്നാൾ ഡെക്കറിന് മുന്നിൽ നിൽക്കുന്ന സുചിത്രയെ ചിത്രത്തിൽ കാണാം. കൂടാതെ മോഹൻലാലിനൊപ്പമുള്ള സുചിത്രയുടെ ചിത്രവും കൂട്ടത്തിലുണ്ട്. സിംഗപ്പൂപിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. സ്റ്റൈലിഷ് ലുക്കിലാണ് സുചിത്രയെ ചിത്രങ്ങളിൽ കാണുന്നത്.

സുചിത്രയ്ക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ആശംസ കുറിച്ചത്. ‘‘നിന്റെ പുഞ്ചിരിക്കും കരുത്തിനും കാരുണ്യത്തിനും, ഒപ്പം നിന്നെ ‘നീ’യാക്കി മാറ്റുന്ന ആ ചെറിയ കാര്യങ്ങൾക്കും ഇതാ എന്റെ സ്നേഹം. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ടവളേ..." എന്നാണ് മോഹൻലാൽ കുറിച്ചത്. മകൾ മായയും അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു.

logo
Metro Vaartha
www.metrovaartha.com