"ഇന്ന് അവരൊന്നും നമുക്കൊപ്പമില്ലല്ലോ, ഒരുപാട് സങ്കടമുണ്ട്"; വിങ്ങിപ്പൊട്ടി മോഹൻലാൽ

എല്ലാക്കാലത്തെയും സൂപ്പർഹിറ്റ് പടം കിരീടം റീറിലീസിനെത്തിയിരിക്കുകയാണ്
mohanlal emotional about kireedam re release

മോഹൻലാൽ

Updated on

മലയാളത്തിലെ എല്ലാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിരീടം. ഇപ്പോഴിതാ 37 വർഷങ്ങൾക്കിപ്പുറം ചിത്രം വീണ്ടും തിയെറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കൊച്ചിയിൽ നടന്ന പ്രത്യേക സ്ക്രീനിങ്ങിന് ശേഷം വികാരാധീനനായി നടൻ മോഹൻലാൽ പ്രതികരിച്ചു.

ചിത്രത്തിന്‍റെ പുതിയ 4 k റീമാസ്റ്റേർഡ് വേർഷന്‍റെ ട്രെയ്‌ലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം മോഹൻലാൽ ഓർമകൾ പങ്കുവച്ചത്.

"വളരെ സന്തോഷമുണ്ട്. അപൂർവ നിമിഷങ്ങളിലൊന്നാണിത്. 37 വർഷങ്ങൾക്ക് മുൻപ് വളരെ പരിമിതികളോടെ ചെയ്ത സിനിമയാണിത്. ഇന്നാണ് ഈ സിനിമ ഇറങ്ങിയിരുന്നതെങ്കിൽ ഇങ്ങനെയായിരിക്കില്ല. എന്‍റെ സിനിമ ജീവിതത്തിലെ എടുത്തു പറയാവുന്ന സിനിമകളിലൊന്നാണിത്. എനിക്ക് ആദ്യമായി ദേശീയ അവാർഡ് വാങ്ങി തന്ന സിനിമയാണിത്. നന്ദി സിബി..

ഞാൻ സിബിയോട് ചോദിക്കുകയായിരുന്നു. ഇനി ഇങ്ങനൊരു സിനിമയോ അല്ലെങ്കിൽ അതിൽ ജീവിച്ചതുപോലുള്ള ആളുകളോ ഉണ്ടാവുമോ എന്ന്. ഈ നിമിഷത്തിൽ സന്തോഷത്തിനൊപ്പം വലിയ സങ്കടവുമാണ്. അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പലരും ഇന്ന് നമ്മളെ വിട്ടുപോയി. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ 37 വർഷം പിന്നോട്ട് ടൈം ട്രാവൽ ചെയ്തതുപോലെ തോന്നി.

അന്ന് ആ സിനിമയ്ക്കായി സഹകരിച്ച, പിന്തുണച്ച എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു. ഈ സിനിമ ഡിജിറ്റലായി റീസ്റ്റോർ ചെയ്ത് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച എൻഎഫ്ഡിസിക്കും ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദിയും സന്തോഷവും. താങ്ക്യൂ സിബി, താങ്ക്യൂ വിജയകുമാർ, ഉണ്ണി, ദിനേഷ്... എല്ലാവർക്കും ഒരുപാട് നന്ദി!"

logo
Metro Vaartha
www.metrovaartha.com