ഹൃദയപൂർവത്തിനൊപ്പം 'തുടരും' വിജയം ആഘോഷിച്ച് മോഹൻലാൽ

ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആന്‍റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളാണ് മുൻകൈ എടുത്തത്
Mohanlal fans celebrates Thudarum success

ഹൃദയപൂർവത്തിനൊപ്പം 'തുടരും' വിജയം ആഘോഷിച്ച് മോഹൻലാൽ

Updated on

തുടരും സിനിമയുടെ വിജയം സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവത്തിന്‍റെ ലൊക്കേഷനിൽ ആഘോഷിച്ച് മോഹൻലാൽ ഫാൻസ്. രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മോഹൻലാൽ- ശോഭന വിന്‍റേജ് കോംബോയുടെ ഗംഭീര പ്രകടനത്തിലൂടെ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. സത്യൻ അന്തിക്കാടും- മോഹൻലാലും ഒരുമിക്കുന്ന ഹൃദയപൂർവത്തിന്‍റെ ഷൂട്ടിങ് തുടങ്ങിയതിനു ശേഷമാണ് തുടരും പ്രദർശനത്തിനെത്തിയത്. പുനെയിൽ ഹൃദയപൂർവത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് മോഹൻലാൽ ചിത്രം കാണുന്നത്.

ചിത്രം ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന അവസരത്തിൽ മോഹൻലാലിന്‍റെ സാന്നിധ്യത്തിൽ ഒരു സക്സസ് സെലിബ്രേഷൻ നടത്തുവാൻ ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറർ ആന്‍റ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളാണ് മുൻകൈ എടുത്തത്. ട്രാവൻകൂർ ഹോട്ടലിൽ പ്രസിഡന്‍റ് ഷിബിൻ, സെക്രട്ടറി ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.

തുടരും നിർമ്മാതാവ് എം. രഞ്ജിത്ത്, സംവിധായകൻ തരുൺ മൂർത്തി, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ‌ എന്നിവരും സത്യൻ അന്തിക്കാടും ആഘോത്തിൽ പങ്കാളികളായി..

മോഹൻലാൽ, തരുൺ മൂർത്തി ചിപ്പി രഞ്ജിത്ത്, എം.രഞ്ജിത്ത്, തിരക്കഥാകൃത്ത് കെ.ആർ. സുനിൽ, ആന്‍റണി പെരുമ്പാവൂർ, സത്യൻ അന്തിക്കാട് എന്നിവർ ഇവിടെ ഈ വിജയാഘോഷത്തിൽ തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com