കൊച്ചി: പനിയും ശ്വാസതടസവും മൂലം നടൻ മോഹൻ ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയുള്ളതായും സംശയമുണ്ട്.
അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.