'അമ്മ'യിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെ; സംഘടനയുടെ തലപ്പത്തേക്കില്ലെന്ന് മോഹൻലാൽ

ഒരു പ്രമുഖ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്
mohanlal response in amma association issue

മോഹൻലാൽ

Updated on

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നം ഭാരവാഹികൾ പരിഹരിക്കട്ടെയെന്ന് മോഹൻലാൽ. താൻ സംഘടനയുടെ തലപ്പത്തേക്കില്ലെന്നും അമ്മയിൽ ഇടപെടില്ലെന്നും താരം വ‍്യക്തമാക്കി. ഒരു പ്രമുഖ മാധ‍്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്. ജൂൺ‌ 21ന് സംഘടനയുടെ ജനറൽ ബോഡി യോഗത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മല്ലിക സുകുമാരൻ അടക്കം നിരവധി പേർ അംഗത്വത്തിൽ നിന്നും രാജിവച്ചിരുന്നു.

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വാർഷിക കണക്ക് അവതരിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ ചർച്ചകൾ തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങൾ രാജിവച്ചത്. അമ്മയിൽ നിന്നും രാജിവച്ചവരെ തിരിച്ച് സംഘടനയിലേക്ക് എത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേശ് പിഷാരടി വ‍്യക്തമാക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com