"ഒരച്ഛന് ഇതില്‍ കൂടുതലെന്ത് വേണം"; മലയാളികൾക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മകളുടെ സിനിമ അരങ്ങേറ്റവും അവളോടുള്ള പ്രേക്ഷകരുടെ സ്നേഹവും ഒരു അനുഗ്രഹമായി കാണുന്നുവെന്ന് മോഹൻലാൽ കുറിച്ചു
Mohanlal thanks audience to love and support give to her daughter vismaya

വിസ്മയയും മോഹൻലാലും

Updated on

വിസ്മയ മോഹന്‍ലാലിന്‍റെ തുടക്കം സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതിനിടെ പ്രേക്ഷകർന്ന് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെയാണ് താരം നന്ദി പറഞ്ഞെത്തിയത്. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഒരു അച്ഛന് ഇതിൽ കൂടുതൽ എന്തുവേണമെന്നാണ് മോഹൻലാൽ ചോദിക്കുന്നത്. മകളുടെ സിനിമ അരങ്ങേറ്റവും അവളോടുള്ള പ്രേക്ഷകരുടെ സ്നേഹവും ഒരു അനുഗ്രഹമായി കാണുന്നുവെന്നും മോഹൻലാൽ ഫെയ്സ് ബുക്കിൽ കുറിച്ചു. ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്‍റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും വളരെയധികം സന്തോഷിപ്പിക്കുന്നുവെന്നും ഇരുവരെയും സ്വീകരിച്ച എല്ലാവർക്കും നന്ദിയെയും മോഹൻലാൽ കുറിച്ചു.

''ഒരു അച്ഛന്‍റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്‍റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്‍റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും വളരെയധികം സന്തോഷിപ്പിക്കുന്നു. ഇത്രയും ഊഷ്മളതയോടെ ഇരുവരെയും സ്വീകരിച്ചതിന് നന്ദി.'' എന്നായിരുന്നു മോഹൻലാലിന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com