മോഹൻലാലും മമ്മൂട്ടിയും ഇല്ലാത്ത ഓണം; ഇത്തവണ ദുൽക്കറും പൃഥ്വിരാജും നിവിൻ പോളിയും ഏറ്റുമുട്ടും!

നിരവധി സിനിമകളിൽ കാമിയോ റോളുകളിലായി മമ്മൂട്ടിയും മോഹൻലാലും എത്തുന്നുണ്ട്
movies onam release 2026

മോഹൻലാലും മമ്മൂട്ടിയും ഇല്ലാത്ത ഓണം; ഇത്തവണ ദുൽക്കറും പൃഥ്വിരാജും നിവിൻ പോളിയും ഏറ്റുമുട്ടും!

Updated on

ഓണം ഇങ്ങെത്താറായി. ഓണപ്പൂക്കളവും ഓണ സദ്യയും പേലെ തന്നെ മലയാളികൾക്ക് ഇപ്പോൾ ആവേശകരമായ ഒന്നുതന്നെയാണ് സിനിമകളും. ഓരോ വർഷവും ഓണത്തിന് ഏറ്റമുട്ടാനായി നിരവധി സിനിമകൾ ഒരുങ്ങിനിൽപ്പുണ്ടാവും. ഇത്തവണയും ഓണം റിലീസായി നിരവധി ചിത്രങ്ങളാണ് എത്തുന്നത്.

ദുൽഖർ സൽമാന്‍റെ 'ഐ ആം ഗെയിം' (ഓഗസ്റ്റ് 20), പൃഥ്വിരാജിന്‍റെ 'ഖലീഫ' (ഓഗസ്റ്റ് 20), നിവിൻ പോളിയുടെ 'ബത്‌ലഹേം കുടുംബ യൂണിറ്റ്', വിസ്മയ മോഹൻലാലിന്‍റെ തുടക്കം (ഓഗസ്റ്റ് 7) യാഷിന്‍റെ #Toxic (ഓഗസ്റ്റ് 26) എന്നിവയാണ് ഇത്തവണ ഓണത്തിന് ഏറ്റു മുട്ടുന്ന ചിത്രങ്ങൾ.

ഇത്തവണ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റേതുമായി ഓണം റിലീസുകളൊന്നും തിയെറ്ററിലെത്തുന്നില്ല. എന്നാൽ മകൾ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന സിനിമയിൽ മോഹൻലാൽ അതിഥി വേഷത്തിലോ (Cameo) അല്ലെങ്കിൽ ഒരു പ്രധാന കഥാപാത്രമായോ എത്തുന്നുണ്ട്. പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഖലീഫ എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലും മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അതേസമയം, മമ്മൂട്ടിയുടെ മട്ടാഞ്ചേരി മാഫിയ എന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് പറഞ്ഞിട്ടുണ്ടെങ്കിലും ഇതിന്‍റെ മറ്റ് ഔദ്യോഗിക സ്ഥരീകരണങ്ങളെത്തിയിട്ടില്ല. ഓം ചാപ്റ്റർ 1: ഉദിരം: റെഡ് വുഡ് എന്ന ധനുഷ് ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രം 2026 ഒക്റ്റോബർ 16 നാണ് തിയെറ്ററിലെത്തുന്നത്. കൂടുതൽ ഓണം റിലീസുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com