മലയാളികളുടെ 'മുടിയൻ' വിവാഹിതനായി; വധു നടി ഐശ്വര്യ ഉണ്ണി|Video

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Wedding of mudiyan
'മുടിയൻ' വിവാഹിതനായി
Updated on

തിരുവനന്തപുരം: മിനി സ്ക്രീൻ താരം ഋഷി എസ്. കുമാർ വിവാഹിതനായി. നടി ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. ഉപ്പും മുളകും എന്ന സീരിയലിലെ മുടിയൻ എന്ന കഥാപാത്രത്തിലൂടെയും ബിഗ്ബോഗിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ ഋഷി ആറു വർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് വിവാഹിതനായത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ശിവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.സമൂഹമാധ്യമങ്ങളിലൂടെ ഋഷിയാണ് വിവാഹചിത്രങ്ങൾ പങ്കു വച്ചത്.

ഐശ്വര്യയോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ഋഷി സ്വന്തം യൂട്യൂബിലൂടെ പുറത്തു വിട്ടിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര എന്നീ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചിരിക്കുന്നത്. സീരിയലിലും സജീവമാണ്. നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com