ശക്തിമാനായി വീണ്ടുമെത്തുമെന്ന് മുകേഷ് ഖന്ന; വേണ്ടെന്ന് ആരാധകർ|Video

മുകേഷ് ഖന്ന ഈ പ്രായത്തിൽ ശക്തിമാന്‍റെ വേഷം ചെയ്യരുതെന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കമന്‍റ് ചെയ്തിരിക്കുന്നത്.
Mukesh Khanna, who is all set to reprise his iconic character of 'Shaktimaan, troll in social media
ശക്തിമാനായി വീണ്ടുമെത്തുമെന്ന് മുകേഷ് ഖന്ന; വേണ്ടെന്ന് ആരാധകർ
Updated on

ഒരുപാട് പേരുടെ കുട്ടിക്കാല നൊസ്റ്റാൾജിയകളിൽ ഒന്നാണ് ശക്തിമാൻ. ആ വേഷം അനശ്വരമാക്കിയ മുകേഷ് ഖന്നയും പ്രശസ്തനായി. ഏറെക്കാലത്തിനു ശേഷം തന്‍റെ 66ാം വയസിൽ വീണ്ടും ശക്തിമാനായി എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുകേഷ് ഖന്ന. താരം വലിയ ആവേശത്തിലാണെങ്കിലും ശക്തിമാന്‍റെ ആരാധകർ അത്ര സന്തോഷത്തിലല്ല. മുകേഷ് ഖന്ന ഈ പ്രായത്തിൽ ശക്തിമാന്‍റെ വേഷം ചെയ്യരുതെന്നാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ കമന്‍റ് ചെയ്തിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ശക്തിമാന്‍റെ കറുപ്പിൽ സ്വർണക്കരയുള്ള വസ്ത്രമണിഞ്ഞെത്തിയാണ് വീണ്ടും ശക്തിമാന്‍റെ വേഷമണിയുമെന്ന് മുകേഷ് ഖന്ന പ്രഖ്യാപിച്ചത്. ഈ വേഷം എപ്പോഴും എന്‍റെ ഉള്ളിലാണുള്ളത്. വ്യക്തിപരമായി ഈ വേഷം എന്‍റെ ഉള്ളിൽ നിന്നാണ് വന്നത്.

അതു കൊണ്ട് തന്നെ ശക്തിമാന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ എനിക്കു സാധിച്ചു. അഭിനയമെന്നാൽ അതൊരു തരം ആത്മവിശ്വാസം തന്നെയാണ്. ഷൂട്ടിങ് നടക്കുമ്പോൾ ചിലപ്പോൾ ഞാൻ ക്യാമറയെ കുറിച്ച് പൂർണമായും മറന്നു പോരും. ശക്തിമാന്‍റെ വേഷത്തിൽ വീണ്ടുമെത്തുന്നത് എനിക്ക് ഏറെ സന്തോഷകരമാണ്. 1997 മുതൽ 2005 വരെയാണ് ശക്തിമാന്‍റെ വേഷം ചെയ്തത്. വീണ്ടും ശക്തിമാനായി എത്തുന്ന വർക് 2027നുള്ളിൽ പൂർത്തിയാകുമെന്നും മുകേഷ് ഖന്ന പറഞ്ഞു. പുതിയ തലമുറ അന്ധരെപ്പോലെ പായുകയാണ്. ആരെങ്കിലും അവരെ പിടിച്ചു നിർത്തേണ്ടതുണ്ടെന്നും മുകേഷ് പറഞ്ഞു.

പക്ഷേ താരം പ്രതീക്ഷിക്കാത്ത വിധത്തിലുള്ള അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കുറച്ചു നേരം സംഘട്ടനം നടത്തിയതിനു ശേഷം ശക്തിമാൻ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിനെക്കുറിച്ചൊന്നോർത്തു നോക്കൂ എന്നാണ് ഒരാൾ പരിഹസിച്ചിരിക്കുന്നത്. വീണ്ടും ആ വേഷം ചെയ്ത് ശക്തിമാനെ നശിപ്പിക്കരുതെന്ന് മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

ഇദ്ദേഹം ഭൂതകാലത്തിൽ തളയ്ക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും അദ്ദേഹത്തിന് നല്ല വാക്ക് പറഞ്ഞ് കൊടുക്കൂ എന്നും ശക്തിമാൻ നമുക്കെല്ലാം പ്രിയപ്പെട്ട ഓർമയാണെന്നും തിരിച്ചു വരവിലൂടെ അതൊരു ദുസ്വപ്നമാക്കി മാറ്റുമെന്നുമെല്ലാം എക്സിൽ കമന്‍റുകളായി എത്തുന്നുണ്ട്. അതേ സമയം തന്നെ പുതിയൊരാൾ ശക്തിമാന്‍റെ വേഷത്തിലെത്തുന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ പടരുന്നുണ്ട്. രൺവീർ കപൂർ പുതിയ ശക്തിമാനായി എത്തുമെന്നും അഭ്യൂഹമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com