'എമ്പുരാന്' ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; നായകൻ ആര്യ

ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്.
Mrali gopi film
'എമ്പുരാന്' ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; നായകൻ ആര്യ
Updated on

മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ചിത്രം 'എമ്പുരാന് പുറകേ മുരളി ഗോപിയുടെ രചനയിൽ പുതിയൊരു ചിത്രം ഒരുങ്ങുന്നു. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ തമിഴ്നാട്ടിലെ 3,000 വർഷം പഴക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വച്ചു നടന്നു. ആര്യ നായകനാകുന്ന ഈ മലയാള - തമിഴ് ചിത്രത്തിൽ നിഖില വിമൽ, ശാന്തി ബാലചന്ദ്രൻ, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കർ, ശരത് അപ്പാനി, തരികിട സാബു, തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. സൂപ്പർ ഹിറ്റ് തമിഴ് സിനിമ മാർക്ക് ആന്‍റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത് ചിത്രമാണ് ഇത്.

നിലവിൽ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ബ്രിഗ്‌ഫോർത്ത് അഡ്വെർടൈസിങ് ആണ് ചിത്രത്തിന്‍റെ മാർക്കറ്റിംഗ് കൺസൽട്ടന്‍റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com