വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
വീഡിയോ ദൃശ്യങ്ങളിൽ നിന്ന്

നടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ| Video

രമേശ് നാരായണനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.
Published on

കൊച്ചി: നടൻ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ വിസമ്മതിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരം മനോരഥങ്ങളുടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് രമേശ് നാരായൺ ആസിഫ് അലിയെ അപമാനിച്ചത്. സംഭവത്തിന്‍റെ വിഡിയോ പ്രചരിക്കപ്പെട്ടതോടെ രമേശ് നാരായണനെതിരേ പ്രതിഷേധം ശക്തമാകുകയാണ്.

പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്കാരം നൽകാനായി ആസിഫ് അലിയെയാണ് സംഘാടകർ ക്ഷണിച്ചത്. എന്നാൽ സംവിധായകൻ ജയരാജനെ വിളിച്ചു വരുത്തി ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങി ജയരാജനെ ഏൽപ്പിച്ച് അദ്ദേഹത്തിൽ നിന്ന് രമേശ് പുരസ്കാരം സ്വീകരിക്കുകയായിരുന്നു.

പുരസ്കാരം നൽകാനായി എത്തിയപ്പോൾ ആസിഫ് അലിയുമായി സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേശ് നാരായണൻ തയാറായില്ല. ആസിഫ് അലിയോ രമേശ് നോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com