'തേനിസൈ തെൻട്രലിന്' വിട: പ്രമുഖ സംഗീത സംവിധായകൻ ദേവ അന്തരിച്ചു

അണ്ണാമലൈ, ബാഷ, ഖുഷി ഉൾപ്പടെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രവർത്തിച്ചു
musician Deva passes away

ദേവ

Updated on: 

ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു. 75 വയസായിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. രാവിലെ 8.30നാണ് ദേവയെ ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ.

തേനിസൈ തെൻട്രൽ എന്നാണ് ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരുകാലത്ത് തമിഴിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്‍റേതായിരുന്നു. അണ്ണാമലൈ, ബാഷ, കാതൽ കോട്ടൈ, വാലി, ഖുഷി തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചു.

1950 നവംബർ 20ന് ജനിച്ച ദേവയുടെ യഥാർഥ പേര് ദേവനേശൻ ചൊക്കലിംഗം എന്നാണ്. തമിഴിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന കരിയറിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ ഗാനങ്ങൾക്ക് സംഗീതം നൽകി. ദ് പ്രിൻസ് ഫാന്റം, കിങ് സോളമൻ എന്നീ മലയാള ചിത്രങ്ങളിലാണ് ദേവ സംഗീത സംവിധാനം നിർവഹിച്ചത്. ഒട്ടേറെ നാടൻ പാട്ടുകളും ദേവയുടെ സംഗീത സംവിധാനത്തിൽ പിറന്നു.

logo
Metro Vaartha
www.metrovaartha.com