സ്വാസികയുടെ കാൽതൊട്ടു വണങ്ങി മിഷ്കിൻ, അമ്പരന്ന് നടി; വിഡിയോ വൈറൽ

'കുറേ നാളുകൾക്കുശേഷം ഇതുപോലെ തന്നെ സ്വാധീനിച്ച ഒരു അഭിനേതാവില്ല'
Mysskin touches Swasika’s feet

സ്വാസികയുടെ കാൽതൊട്ടു വണങ്ങി മിഷ്കിൻ, അമ്പരന്ന് നടി; വിഡിയോ വൈറൽ

Updated on

മികച്ച അഭിനയത്തിലൂടെ തമിഴ് സിനിമാലോകം കീഴടക്കുകയാണ് മലയാളി നടി സ്വാസിക. പ്രശസ്ത സംവിധായകൻ ശശി സംവിധാനം ചെയ്യുന്ന നൂറു സ്വാമിയാണ് സ്വാസികയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സംവിധായകൻ മിഷ്കിൻ സ്വാസികയുടെ കാൽതൊട്ട് വണങ്ങുകയായിരുന്നു.

ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തെ വേദിയിൽ മിഷ്കിൻ പ്രശംസിച്ചു. കുറേ നാളുകൾക്കുശേഷം ഇതുപോലെ തന്നെ സ്വാധീനിച്ച ഒരു അഭിനേതാവില്ല. സ്വാസിക ആ കഥാപാത്രത്തിനുവേണ്ടി തന്റെ രക്തവും ആത്മാവും നൽകിയെന്നും മിഷ്കിൻ പറഞ്ഞു. തന്റെ സംസാരം പൂർത്തിയാക്കി സദസിലേക്കിറങ്ങിച്ചെന്ന ശേഷമാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് നടിയുടെ കാൽ തൊട്ടത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.

പിച്ചൈക്കാരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ആന്റണിയെ നായകനാക്കി ശശി സംവിധാനംചെയ്യുന്ന ചിത്രമാണ് നൂറ് സാമി. സ്വാസിക നായികയാകുന്ന ചിത്രത്തിൽ അജയ് ധിഷൻ, ലിജോ മോൾ, കാവ്യ അനിൽ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ബാലാജി ശ്രീറാമാണ് സംഗീത സംവിധാനം. വിജയ് ആന്റണി ഫിലിം കോർപ്പറേഷൻ ഒരുക്കുന്ന ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com