നെക്സ്റ്റ് സൂപ്പർഹിറ്റ് ലോഡിങ്! ടോവിനോ ചിത്രം 'നടികറു'ടെ ട്രെയ്‌ലർ വൈറൽ|Video

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണ് ട്രെയ്‌ലർ കണ്ടത്.
നെക്സ്റ്റ് സൂപ്പർഹിറ്റ് ലോഡിങ്! ടോവിനോ ചിത്രം 'നടികറു'ടെ ട്രെയ്‌ലർ വൈറൽ|Video
Updated on

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം നടികറുടെ ട്രെയ്‌ലർ ഇരുകൈകളും നീട്ടി സ്വീകരിച്ച് ആരാധകർ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പത്തു ലക്ഷത്തിലധികം പേരാണ് ട്രെയ്‌ലർ കണ്ടത്. സൂപ്പർസ്റ്റാർ ഡെവിഡ് പടിക്കലെന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ഭാവനയാണ് നായിക. സൗബിനും ടൊവിനോയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് നടികർ.

ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്, ഇന്ദ്രൻസ്, മധുപാൽ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com