തെന്നന്ത്യൻ സൂപ്പർ താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹ നിശ്ചയം നടത്തിയ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. വർഷങ്ങൾക്കു മുൻപ് 2016ൽ സാമന്ത നാഗചൈതന്യയോട് വിവാഹാഭ്യാർഥന നടത്തിയ അതേ ഓഗസ്റ്റ് എട്ട് തന്നെയാണ് നാഗചൈതന്യ വീണ്ടും വിവാഹനിശ്ചയത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മകന്‍റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു കൊണ്ടുള്ള നാഗാർജുനയുടെ എക്സ് പോസ്റ്റിൽ 8-8-8 എന്ന ദിവസത്തെ പ്രത്യേകമായി പരാമർശിച്ചിട്ടുമുണ്ട്. മുൻഭാര്യയോടുള്ള പക വീട്ടാനാണോ നാഗചൈതന്യ ഇതേ ദിവസം തന്നെ തെരഞ്ഞെടുത്തതെന്നാണ് ആരാധകർ സംശയിക്കുന്നത്. തൊട്ടടുത്ത വർഷം 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്
2021ൽ ഇരുവരും പിരിഞ്ഞു. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹബന്ധം തകർന്നതിനു കാരണം ശോഭിതയാണെന്നും അഭ്യൂഹങ്ങളുണ്ട്. പക്ഷേ വിവാഹമോചനത്തിന്‍റെ കാരണത്തെക്കുറിച്ച് സാമന്തയും നാഗചൈതന്യയും ഇതു വരെയും പ്രതികരിച്ചിട്ടില്ല. സാമന്തയുടെ സുഹൃത്തുക്കൾ പലപ്പോഴും നാഗചൈതന്യയുമായുള്ള ബന്ധത്തിന്‍റെ പേരിൽ ശോഭിതയെ വിമർശിച്ചിരുന്നു.
ഒടുവിൽ നാഗചൈതന്യയും ശോഭിതയും വിവാഹിതരാകാൻ ഒരുങ്ങുമ്പോഴും സാമന്തയുടെ ജീവിതം ഒറ്റയ്ക്കു തന്നെയാണ്. വിവാഹമോചനത്തിനു ശേഷം ഹിറ്റ് സിനിമകളൊന്നും സൃഷ്ടിക്കാൻ സാമന്തയ്ക്കായിട്ടില്ല. ഭൂരിപക്ഷം സമയവും സാമന്ത പെൺസുഹൃത്തുക്കൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്.
നാഗചൈതന്യയുടെ സ്ഥാനത്ത് സാമന്തയായിരുന്നു മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതെങ്കിൽ ഇപ്പോൾ നെഗറ്റീവ് കമന്‍റുകൾ നിറഞ്ഞിരുന്നേനെ എന്നും ആരാധകർ പറയുന്നു.