ഒതുക്കാനുള്ള പരിപാടി ആണല്ലേ എന്ന് നസ്ലിൻ, സംവിധാനം ചെയ്യാൻ പൊയ്ക്കൂടെ എന്ന് സന്ദീപ്; എല്ലാം ശരിയാക്കി തരാമെന്ന് ബേസിൽ

'നമ്മൾ ഒരു ടീമല്ലേ', എന്നായിരുന്നു ടൊവിനോയോട് ബേസിലിന്‍റെ ചോദ്യം
naslen comment on basil josephs post tovino sandeep response

ബേസിൽ | നസ്ലിൻ |സന്ദീപ്

Updated on

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അതിരടി. 2026 ഓണക്കാലത്ത് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് ബേസിൽ ജോസഫ്. സാം കുട്ടി അഥവാ സാം ബോയ് എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിരിക്കുന്നത്.

കോളെജ് വിദ്യാർഥിയായുള്ള ബേസിലിന്‍റെ ലുക്കാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ രസകരമായ കമന്‍റുകളാണ് നിറയുന്നത്. സൂപ്പർ മച്ചാനെ എന്ന കമന്‍റുമായി ടൊവിനോ എത്തിയപ്പോൾ "ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായിപ്പോയി" എന്നായിരുന്നു നസ്ലിന്‍റെ പ്രതികരണം. ഇതോടെ കൊടുക്കാൽ വാങ്ങലുകൾക്ക് തുടക്കമായി. "നിന്‍റെയും സന്ദീപിന്‍റേയും അഹങ്കാരം കുറച്ചുകൂടുന്നുണ്ട്, ശരിയാക്കിത്തരാം" എന്നായി ബേസിൽ. സന്ദീപിനെയും കൂടി മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ബേസിലിന്‍റെ കമന്‍റ്. "അപ്പോൾ മുട്ട രണ്ടെണ്ണം" ആയെന്ന കമന്‍റുമായി നസ്ലിൻ വീണ്ടുമെത്തി. ഇതിന് താഴെ നസ്ലിനോടായി "നീയാണ് അവന്‍റെ മെയിൻ ലക്ഷ്യം" എന്ന് ടൊവിനോ കമന്‍റു ചെ‍യ്തു.

'നമ്മൾ ഒരു ടീമല്ലേ', എന്നായിരുന്നു ടൊവിനോയോട് ബേസിലിന്‍റെ ചോദ്യം. 'ലാസ്റ്റ് ഞാൻ മാത്രമേ കാണൂ, ഓർത്തോ', എന്നും ബേസിൽ ടൊവിനോയ്ക്ക് 'മുന്നറിയിപ്പ്' നൽകി. പിന്നാലെ എത്തിയ സന്ദീപ് പടം ഡയറക്ട് ചെയ്യാൻ പൊയ്ക്കൂടെ എന്ന് ബേസിലിനോട് ചോദിച്ച്. ഇവർക്ക് പുറമേ നസ്രിയ, ആന്‍റണി വർഗീസ് പെപ്പെ, പേർ‌ളി മാണി എന്നിവരും നിരവധി ആരാധകരുമാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർ‌മിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com