മലയാളത്തെ കാത്ത് ഉർവശിയും വിജയരാഘവനും

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ബോളിവുഡ് ആധിക്യം പ്രകടമാണ്.
national film award urvashi and vijayaraghavan

ഉർവശി. വിജയരാഘവൻ

Updated on

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന്‍റെ പേര് മങ്ങാതെ കാത്ത് ഉർവശിയും വിജയരാഘവനും. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉള്ളൊഴുക്കിലൂടെ പ്രകടനത്തിലൂടെ ഉർവശി നേടിയത്. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും സ്വന്തമാക്കി.

ഉള്ളൊഴുക്കാണ് മലയാളത്തിലെ മികച്ച ചിത്രം. ഉർവശിയുയും പാർവതി തിരുവോത്തും മത്സരിച്ചഭിനയിച്ച സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമിയാണ്. മൂന്നാം വട്ടമാണ് ക്രിസ്റ്റോ ടോമിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്.  പൂക്കാലത്തിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും ജൂഡ് ആന്തണ് സംവിധാനം ചെയ്ത 2018ലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം മോഹൻദാസും സ്വന്തമാക്കി.

ദി കേരള സ്റ്റോറി എന്ന സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും കേരള സ്റ്റോറിക്കാണ്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള നെഗൽ ദി ക്രോണിക്കിൾ ഓഫ് പാഡിമാൻ പ്രത്യേക പരാമർശം നേടി. എം.കെ. രാംദാസാണ് നെഗൽ സംവിധാനം ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com