മക്കൾക്ക് രണ്ട് വയസ്സായി; നയൻസിന്‍റെ വിവാഹ ആൽബം ഇനിയും വന്നില്ല

നെറ്റ്ഫ്ലിക്സിനു മാത്രമാണ് വിവാഹത്തിന്‍റെ വീഡിയോ ചിത്രീകരണ അവകാശം നൽകിയിരുന്നത്.
nayantara vignesh sivan weccing album release date
മക്കൾക്ക് രണ്ട് വയസ്സായി; നയൻസിന്‍റെ വിവാഹ ആൽബം ഇനിയും വന്നില്ല
Updated on

തെന്നിന്ത്യൻ നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്‍റെയും വിവാഹം കഴിഞ്ഞിട്ട് വർഷം രണ്ടായി. മക്കൾക്ക് രണ്ടു വയസ്സുമായി. എന്നിട്ടും ഇരുവരുടെയും വിവാഹ ആൽബം ഇനിയുമെത്തിയിട്ടില്ല. അധികം വൈകാതെ നയൻസിന്‍റെ വിവാഹ ആൽബം പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നു. നെറ്റ്ഫ്ലിക്സിനു മാത്രമാണ് വിവാഹത്തിന്‍റെ വീഡിയോ ചിത്രീകരണ അവകാശം നൽകിയിരുന്നത്.

80 മിനിറ്റ് ദൈർഘ്യമുള്ള വിവാഹ വീഡിയോ ഉടൻ റിലീസ് ചെയ്തേക്കും. നയൻതാരയുടെയും വിഘ്നേഷിന്‍റെയും ജീവിതയാത്രയും പ്രണയവും വിവാഹത്തിന്‍റെ ബിഹൈൻഡ് ദി സീൻ കാഴ്ചകളുമെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വാടകഗർഭധാരണത്തിലൂടെയാണ് ദമ്പതികൾക്ക് മക്കൾ പിറന്നത്. കുടുംബവുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com