മാലദ്വീപിൽ അടിച്ചുപൊളിച്ച് നയൻതാര; താമസിച്ച റിസോർട്ടിന്‍റെ നിരക്ക് എട്ട് ലക്ഷം

മാലദ്വീപിലെ ഫാരി ഐലൻഡ്സിലുള്ള ആഡംബര റിസോർട്ടായ പാറ്റിന മാലദ്വീപിലായിരുന്നു താരത്തിന്‍റെ താമസം
Nayanthara vacationing in the Maldives. A photo shared on Instagram.

മാലദ്വീപിൽ അവധി ആഘോഷിക്കുന്ന നയൻതാര. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

Updated on

മാലദ്വീപിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര. മഞ്ഞ വസ്ത്രം ധരിച്ച് കടൽത്തീരത്ത് നടക്കുന്ന ചിത്രങ്ങളാണ് താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. സൺഗ്ലാസും തൊപ്പിയും ധരിച്ചുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

മാലദ്വീപിലെ ഫാരി ഐലൻഡ്സിലുള്ള ആഡംബര റിസോർട്ടായ പാറ്റിന മാലദ്വീപാണ് നയൻതാര ലൊക്കേഷനായി ടാഗ് ചെയ്തത്. നോർത്ത് മാലെ അറ്റോളിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.

രണ്ട് മുതിർന്നവർക്കായി രണ്ട് രാത്രി താമസത്തിന് ഇവിടെ ലക്ഷങ്ങളാണ് നിരക്ക്. റിസോർട്ടിലെ ടു-ബെഡ്റൂം സൺസെറ്റ് വാട്ടർ പൂൾ വില്ലയ്ക്ക് ഒരു രാത്രിക്ക് 4,090 ഡോളറാണ് (ഏകദേശം 3,92,376 രൂപ) നിരക്ക്. രണ്ട് രാത്രിക്ക് 7,84,752 രൂപയാകും. അതായത് ഏകദേശം എട്ട് ലക്ഷം രൂപ ചെലവാകും.

അതേസമയം റിസോർട്ടിൽ താരതമ്യേന കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യങ്ങളും ലഭ്യമാണ്. വൺ-ബെഡ്റൂം ബീച്ച് പൂൾ വില്ലയ്ക്ക് ഒരു രാത്രിക്ക് 1,430 ഡോളറാണ് നിരക്ക്. ഏകദേശം 1,37,187 രൂപ. രണ്ട് രാത്രിക്ക് 2,74,374 രൂപയാണ് ചെലവ്.

അതേസമയം മാലദ്വീപ് യാത്രയുടെ കൂടുതൽ വിശേഷങ്ങൾ താരം പങ്കുവച്ചിട്ടില്ല. ഒറ്റയ്ക്കുള്ള സ്വന്തം ചിത്രങ്ങൾ മാത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

സിനിമാ വിശേഷം

അടുത്തിടെ പുറത്തിറങ്ങിയ ‘ഹായ്’ എന്ന തമിഴ് ചിത്രത്തിലാണ് നയൻതാര അവസാനമായി വെള്ളിത്തിരയിൽ എത്തിയത്. വിഷ്ണു എടവൻ സംവിധാനം ചെയ്ത ചിത്രത്തിൽ കവിനൊപ്പമാണ് താരം അഭിനയിച്ചത്. ചിത്രത്തിൽ ദേവയാനി എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിച്ചത്.

logo
Metro Vaartha
www.metrovaartha.com